തിരുവനന്തപുരം: പ്രവാസികള്‍ക്ക് പുതിയ പെന്ഷന് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 3,000 രൂപ പ്രതിമാസം പെന്ഷന് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശത്ത് തുടരുന്നവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പെന്ഷന് നല്‍കും. 3,500 രൂപയായിരിക്കും വിദേശത്ത് തുടരുന്നവര്‍ക്ക് പെന്ഷന് ലഭിക്കുക. പെന്ഷന് പുറമെ പ്രവാസികളുടെ നൈപുണ്യവികസനത്തിനും മറ്റുമായി 100 കോടി രൂപയും ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തി. ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി ടിഎം തോമസ് ഐസക്കാണ് പ്രവാസികളുടെ പെന്ഷന് പദ്ധതി പ്രഖ്യാപിച്ചത്.

തൊഴിലുറപ്പ് പദ്ധതിക്ക് ക്ഷേമനിധി നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 20 ദിവസം തൊഴിലെടുത്തുവര്ക്കായിരിക്കും ക്ഷേമനിധി അംഗത്വം ലഭിക്കുക. 75 ദിവസം തൊഴില്‍ എടുത്തവര്‍ക്ക് ഉത്സവബത്ത നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 75,000 -ത്തില്‍ നിന്നും ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആവിഷ്കരിക്കും. സംസ്ഥാന ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ കാണാം.
- സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍.
- സര്‍വകലാശാലകളുടെ നവീകരണത്തിന് 2,000 കോടി കിഫ്ബി വഴി.
- അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1,000 കോടി അനുവദിക്കും.
- ക്ഷേമപെന്ഷന് 1,600 രൂപയായി ഉയര്‍ത്തി.
- റബറിന്റെ തറവില 170 രൂപയായി വര്‍ധിപ്പിച്ചു.
- നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 32 രൂപയായും കൂടി.
- 5 വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴിലവസരം.
- 8 ലക്ഷം അധിക തൊഴില്‍ സൃഷ്ടിക്കും.
- ആരോഗ്യവകുപ്പില്‍ 4,000 തസ്തിക സൃഷ്ടിക്കും
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ അനുവദിക്കും.
- 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും.
- 14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം.
വെള്ളിയാഴ്ച്ച പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. തോല്ക്കാന് മനസ്സില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
