തിരുവനന്തപുരം: സ്ത്രീ ശാക്തീകരണം മുറുക്കെപ്പിടിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പുതിയ നൈപുണ്യവികസന പദ്ധതിക്ക് കേരളം തുടക്കം കുറിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്കാണ് ചുമതല. 5 കോടി രൂപ ഇതിനായി സര്‍ക്കാര്‍ വകയിരുത്തി.
വനിതകള്‍ക്ക് തൊഴിലവസരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിക്കായി (വീടിനടുത്ത് തൊഴില്‍) 20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സ്ത്രീകള്‍ക്ക് ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ പ്രത്യേക വായ്പ ലഭ്യമാക്കും. 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷത്തിനകം ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ജോലി, 50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പദ്ധതി, എല്ലാ വീട്ടിലും ഒരു ലാപ്ടോപ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ലാപ്ടോപ് എന്നിവയും സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.

ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കും സര്‍ക്കാര്‍ കാര്യമായ ഊന്നല്‍ നല്‍കിയത് കാണാം. കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരം പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ഒഴിവുകള്‍ നികത്തും. ഒപ്പം സര്‍വകലാശാലകളുടെ നവീകരണത്തിന് 2,000 കോടി രൂപ വകയിരുത്താനും സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തീരുമാനിച്ചു.
സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്നാകും 2,000 കോടി രൂപ അനുദവിക്കുക. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി രൂപ അനുവദിക്കാനും തീരുമാനമുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മികവിന് ആറിന പദ്ധതി ആവിഷ്കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്കും സര്‍ക്കാര്‍ അവസരമൊരുക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
