സംസ്ഥാന ബജറ്റ്: സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; നവീകരണത്തിന് 2,000 കോടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരം പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. ഇപ്പോഴുള്ള ഒഴിവുകള്‍ നികത്തും. ഒപ്പം സര്‍വകലാശാലകളുടെ നവീകരണത്തിന് 2,000 കോടി രൂപ വകയിരുത്താനും സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തീരുമാനിച്ചു.

സംസ്ഥാന ബജറ്റ്: സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; നവീകരണത്തിന് 2,000 കോടി

സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്നാകും 2,000 കോടി രൂപ അനുദവിക്കുക. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി രൂപ അനുവദിക്കാനും തീരുമാനമുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മികവിന് ആറിന പദ്ധതി ആവിഷ്‌കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്കും സര്‍ക്കാര്‍ അവസരമൊരുക്കും.

മറ്റു പ്രഖ്യാപനങ്ങള്‍

ക്ഷേമപെന്‍ഷന്‍ 1,600 രൂപയായി ഉയര്‍ത്തി.
റബറിന്റെ തറവില 170 രൂപയായി വര്‍ധിപ്പിച്ചു.
നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 32 രൂപയായും കൂടി.
5 വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴിലവസരം.
8 ലക്ഷം അധിക തൊഴില്‍ സൃഷ്ടിക്കും.
ആരോഗ്യവകുപ്പില്‍ 4,000 തസ്തിക സൃഷ്ടിക്കും
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ അനുവദിക്കും.
15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും.
14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം.

വെള്ളിയാഴ്ച്ച പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

Read more about: kerala budget 2021
English summary

Kerala Budget 2021: Government To Create 1,000 New Jobs In Universities; Rs 2,000 Crore To Allocate Via KIIFB

Kerala Budget 2021: Government To Create 1,000 New Jobs In Universities; Rs 2,000 Crore To Allocate Via KIIFB. Read in Malayalam.
Story first published: Friday, January 15, 2021, 10:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X