തിരുവനന്തപുരം: ഏപ്രിലില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. രണ്ടു ഗഡു പിഎഫില്‍ ലയിപ്പിക്കും. കുടിശ്ശിക മൂന്നു ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ നിയന്ത്രിക്കാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഇതിനായി നിയമങ്ങള്‍ കേരളത്തിലെ നിയമങ്ങള്‍ കര്‍ശനമാക്കും. കേരള ലോട്ടറി ഭാഗ്യക്കുറി സമ്മാനത്തുക ഉയര്‍ത്തുമെന്നും ഭാഗ്യക്കുറി ഏജന്റുമാരുടെ സമ്മാനവിഹിതം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ അറിയിച്ചു.

കൊച്ചി വാട്ടര്‍ മെട്രോയുടെ 19 വാട്ടര്‍ ജെട്ടികള്‍ ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നതാണ് ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. ജര്‍മന്‍ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാവുക. രണ്ടാംഘട്ടമായി 19 വാട്ടര്‍ ജെട്ടികള്‍ കൂടി അടുത്തവര്‍ഷം തുറക്കും. അടുത്ത സാമ്പത്തിക വര്‍ഷം കൊച്ചി മെട്രോയുടെ പേട്ട - തൃപ്പൂണിത്തുറ ലൈന്‍ പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 1,957 കോടി രൂപ കൂടി ചിലവാക്കി കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈന്‍ നീട്ടും.
അടുത്ത സാമ്പത്തികവര്‍ഷം മത്സ്യമേഖലയ്ക്ക് 1,500 കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 250 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ നിന്നും മത്സ്യമേഖലയില്‍ വകയിരുത്താനാണ് സര്‍ക്കാരിന്റെ നീക്കം. 150 കോടി രൂപ കടല്‍ഭിത്തിക്കായി നീക്കിവെയ്ക്കും. ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കുമായി 150 കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തുക. ആഴക്കടല്‍ മത്സ്യബന്ധനത്തിന് 25 ശതമാനം സബ്സിഡിയില്‍ 100 നൗകകള്‍ക്ക് വായ്പ, പരമ്പരാഗത മത്സത്യത്തൊഴിലാളികള്ക്ക് ലീറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ എന്നിവയും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിലുണ്ട്. ഒപ്പം നിലവിലെ മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനുകളാക്കി മാറ്റാന്‍ പ്രത്യേക സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇ-ഓട്ടോ റിക്ഷ വാങ്ങാനായി 10 കോടി രൂപയും മത്സ്യഫെഡിന് സര്‍ക്കാര്‍ വകയിരുത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
