സംസ്ഥാന ബജറ്റ് ഇത്തവണ റബര്‍ കർഷകർക്ക് ഗുണം ചെയ്യുമോ? നഷ്ടത്തിലേക്ക് നീങ്ങുന്ന റബര്‍ വ്യവസായത്തെ സംരക്ഷിക്കുന്ന ഇടപെടലുകളാണ് ഇക്കുറിയും റബ്ബർ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. വില തകര്‍ച്ചയ്ക്കൊപ്പം കൊവിഡ് കാലം റബര്‍ കര്‍ഷകരെ ബാധിച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെ നേരിയ തോതില്‍ വില വര്‍ധിച്ചെങ്കിലും നിലവില്‍ വീണ്ടും വില കുറയാൻ തുടങ്ങി.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങു വിലയാണ് നിലവിൽ കര്‍ഷകരുടെ ഏക ആശ്വാസം. 150ല്‍ നിന്ന് ഇത് 200ആക്കി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ആസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1100 കോടി രൂപയുടെ റബര്‍ ലോണ്‍ പദ്ധതി കേന്ദ്രം ആവിഷ്ക്കരിച്ചിരുന്നു. എന്നാൽ കേരളത്തില്‍ വർഷങ്ങളായി റബര്‍ ആവര്‍ത്തന കൃഷി സബ്സിഡി പോലും കേന്ദ്രം നല്‍കുന്നില്ല.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കപ്പുറം കര്‍ഷകരെ സംരക്ഷിക്കാന്‍ ആത്മാര്‍ഥമായ ഇടപെടലാണ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാലത്ത് ഏവരും ഉറ്റു നോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കൊവിഡ് പ്രതിസന്ധി മറികടന്ന് മുന്നേറാൻ സംസ്ഥാനത്തിന് സഹായകരമാകുന്ന പദ്ധതികൾ ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ. ബജറ്റിൽ ഈ മേഖലയ്ക്കും ഊന്നൽ നൽകാൻ സാധ്യത കൂടുതലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
