തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനപദ്ധതിയായ കെ-ഫോണിന് ഫെബ്രുവരിയില്‍ തുടക്കമാകും. നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. 14 ജില്ലകളിലായി 600 ഓഫീസുകള്‍ കെ-ഫോണിനായി സംസ്ഥാനത്ത് ആരംഭിക്കും. ഇന്റര്‍നെറ്റ് വിതരണത്തില്‍ കേരളത്തിലെ എല്ലാ സേവനദാതാക്കള്‍ക്കും തുല്യ അവസരം നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചു. 166 കോടി രൂപ കൂടി കെ-ഫോണ്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇക്കുറി വകയിരുത്തിയിട്ടുണ്ട്. കേരളത്തില്‍ പുതു ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ കെ-ഫോണിന് കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

കെ-ഫോണ്‍ പദ്ധതി
സംസ്ഥാനത്തെ ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം ദൃഢപ്പെടുത്തുകയാണ് കെ-ഫോണ്‍ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി കൂടുതല്‍ വേഗത്തില്‍ ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല സംസ്ഥാനത്താകെ സ്ഥാപിതമാകും. ഇതുവഴി കേരളത്തിലെ മിക്കവീടുകളിലും 30,000 -ത്തോളം ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാവും. എല്ലാവര്ക്കും ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷത്തോളം പേര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
മറ്റു പ്രഖ്യാപനങ്ങള്‍
റബറിന്റെ തറവില 170 രൂപയാക്കിയതാണ് സംസ്ഥാന ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. റബറിന് പുറമെ നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വിലനിലവാരം പ്രാബല്യത്തില്‍ വരും. നിലവില്‍ നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവില 18 രൂപയാണ്. എന്നാല്‍ കേരള 27.48 രൂപയാണ് ഇതുവരെ നല്കിവന്നത്. ഇപ്പോള്‍ നെല്ലിന്റെ സംഭരണവില 28 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചതാണ് ബജറ്റിലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ ക്ഷേമപെന്ഷന് തുക 1,600 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷം 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യവകുപ്പില്‍ നാലായിരം തസ്തികള്‍ സൃഷ്ടിക്കും. തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം. ആരോഗ്യവകുപ്പിന്റെ ചിലവുകള്‍ക്കുള്ള നിയന്ത്രണം പൂര്‍ണമായി നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എട്ടു ലക്ഷം തൊഴിലവസരങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ എന്നിവയും ബജറ്റിലെ മുഖ്യ പ്രഖ്യാപനങ്ങളാണ്. അടുത്ത 5 വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
വെള്ളിയാഴ്ച്ച പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. തോല്ക്കാന് മനസ്സില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications