കേരള ബജറ്റ് 2021; നവീന സാങ്കേതികരീതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം തയ്യാറാക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമ സഭയില്‍ അവതരിപ്പ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വിദ്യാഭ്യാസ
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമ സഭയില്‍ അവതരിപ്പ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കായും സമഗ്ര പാക്കേജുകള്‍. നിലവിലുള്ള കോവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ മേഖലയ്ക്കായുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രത്യേക കമ്മീഷന് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പൊതു ഓണ്‍ലൈന്‍ പഠന സംവിധാനവും രണ്ട് ലക്ഷം ലാപ് ടോപ്പുകളും
കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വിര്‍ച്വല്‍, ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം ആരംഭിക്കുമെന്നതാണ് ആകര്‍ഷകമായ മറ്റൊരു പ്രഖ്യാപനം. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി രണ്ട് ലക്ഷം ലാപ് ടോപ്പുകള്‍ നല്കുന്ന പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി തയ്യാറാക്കും. കൂടാതെ കുട്ടികളുടെ കലാ വാസന പരിപോഷിപ്പിക്കുന്നതിനായി അത്തരം കലാസൃഷ്ടികളുടെ പരിപാടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.
സ്ഥിരം ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സംവിധാനം
കോവിഡ് സാഹചര്യത്തില്‍ മാനസീക സമ്മര്‍ദം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കുന്നതിനായി സ്ഥിരം ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സംവിധാനം തയ്യാറാക്കും. കുട്ടികള്‍ക്ക് ഫിസിക്കല്‍ എഡ്യുക്കേഷന്‍ സംവിധാനമുണ്ടാക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് 10 കോടി രൂപ അനുവദിച്ചു. എംജി സര്‍വകലാശാലയില്‍ മാര്‍ ക്രിസ്റ്റോറ്റം ചെയര്‍ ആരംഭിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യും.
ഈ വര്‍ഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങും
അണക്കെട്ടുകളിലെ മണല്‍ നീക്കാന്‍ പദ്ധതി നടപ്പിലാക്കും
ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ
നദീ സംരക്ഷണത്തിന് പാക്കേജ്. നദികളും ജലാശയങ്ങളും സംരക്ഷിക്കും
പാല് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും
തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ
തീരസംരക്ഷണത്തിന് 5300 കോടി
സെന്റര്‍ഫോര്‍ ഡിസീസ് കണ്ട്രോളിവ് 50 ലക്ഷം രൂപ
നാലു ശതമാനം പലിശയില്‍ 2,000 കോടി രൂപ വായ്പ നല്‍കും
കര്‍ഷകര്‍ക്ക് 2,600 കോടി രൂപ വായ്പ ലഭ്യമാക്കും.
തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
ആരോഗ്യമേഖല
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്കാന് 1000 കോടി. പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുംപീഡിയാട്രിക് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി
പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് തുടങ്ങും. എല്ലാ സിഎച്ച്സി താലൂക്ക് ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധികളുടെ ചികിത്സയ്ക്ക് 10 ഐസൊലേഷന്‍ കിടക്കകള്‍ സ്ഥാപിക്കും. ഒരു കേന്ദ്രത്തിന് 3 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് ധനസഹായം നേരിട്ട് എത്തിക്കുന്നതിന് 8,900 കോടി. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ വകയിരുത്തിയിരിക്കുന്നത് 2,800 കോടി രൂപ. കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കണമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications