തിരുവനന്തപുരം: റബറിന്റെ തറവില 170 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. റബറിന് പുറമെ നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വിലനിലവാരം പ്രാബല്യത്തില്‍ വരും. നേരത്തെ റബര്‍, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ബജറ്റിന് മുന്നോടിയായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവില 18 രൂപയാണ്. എന്നാല്‍ കേരള 27.48 രൂപയാണ് ഇതുവരെ നല്കിവന്നത്. ഇപ്പോള്‍ നെല്ലിന്റെ സംഭരണവില 28 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വെള്ളിയാഴ്ച്ച പാലക്കാട് കുഴല്‍മന്ദം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചത്. തോല്ക്കാന് മനസ്സില്ലാത്ത ജനതയുടെ പോരാട്ടം ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചതാണ് ബജറ്റിലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനം. ഏപ്രില്‍ മുതല്‍ ക്ഷേമപെന്ഷന് തുക 1,600 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷം 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യവകുപ്പില്‍ നാലായിരം തസ്തികള്‍ സൃഷ്ടിക്കുമെന്നതാണ് സംസ്ഥാന ബജറ്റിലെ മറ്റൊരു പ്രധാന തീരുമാനം. തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം. ആരോഗ്യവകുപ്പിന്റെ ചിലവുകള്‍ക്കുള്ള നിയന്ത്രണം പൂര്‍ണമായി നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എട്ടു ലക്ഷം തൊഴിലവസരങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1,000 കോടി രൂപ എന്നിവയും ബജറ്റിലെ മുഖ്യ പ്രഖ്യാപനങ്ങളാണ്. അടുത്ത 5 വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
