തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. സമ്പൂർണ ബജറ്റാകും അവതരിപ്പിക്കുക. പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി വെള്ളിയാഴ്‌ച അവതരിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്യാൻ സർക്കാർ എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് നാളെത്തെ ബജറ്റ് അവതരണത്തിലൂടെ വ്യക്തമാകും. തെരഞ്ഞെടുപ്പ് ബജറ്റ് എന്ന മുൻധാരണ വേണ്ടെന്ന് ധനമന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സുസ്ഥിര വികസനമാണ് മുൻബജറ്റുകൾ ലക്ഷ്യമിട്ടതെന്നും തുടർച്ചയായി അടുത്ത അഞ്ചുവർഷത്തേക്കുള്ള വ്യക്തമായ കർമ പദ്ധതി പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷേമ പദ്ധതികളിൽ സർക്കാരിന്റെ മുൻഗണന തുടരുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ക്ഷേമ പെൻഷനും മറ്റ് ക്ഷേമ പദ്ധതികൾക്കും വലിയ വകയിരുത്തലുണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യർക്ക് തൊഴിൽ ഉറപ്പാക്കുകയായിരിക്കും സർക്കാരിന്റെ അടുത്ത ലക്ഷ്യം.
അഞ്ചുവർഷത്തിൽ ശമ്പള പരിഷ്കരണമെന്ന വാഗ്ദാനം നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അടുത്ത ഏപ്രിൽമുതൽ പരിഷ്കരിച്ച ശമ്പളം ലഭ്യമാകുന്ന നിലയിൽ ഉത്തരവിറക്കാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ ഉറപ്പാക്കാനും പണം തടസ്സമാകില്ലെന്നാണ് വിവരം. കർഷകർക്ക് മികച്ച താങ്ങുവിലയും, ഉൽപ്പന്ന സംഭരണ, സംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കാൻ ബജറ്റിൽ പ്രത്യേക വകയിരുത്തലുണ്ടാകുമെന്നും നിരീക്ഷകർ പ്രതീക്ഷിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications