2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമ സഭയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് കൂടിയാണിത്. സംസ്ഥാന വികസനത്തിനായി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റാണെന്ന മുഖവരയോടെയാണ് അദ്ദേഹം അവതരണത്തിലേക്ക് കടന്നത്. പേപ്പര്‍ ഒഴിവാക്കി ടാബ്ലറ്റ് നോക്കിയാണ് ഇത്തവണ ബജറ്റ് വായിച്ചത്. കേന്ദ്ര സാമ്പത്തിക നയങ്ങള്‍ക്കു ബദലായി കേരള മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും വിലക്കയറ്റം തടയാനുമുള്ള നിര്‍ദേശങ്ങളും ബാലഗോപാല്‍ മുന്നോട്ടുവച്ചു. പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കേരളത്തിലെ വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു. സര്‍വകലാശാല കാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും. ഇതിന്റെ ഭാഗമായി ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ 10 സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതം ആകെ 200 കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്ക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു.
ഇതിനോടൊപ്പം മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പ് 150 പേര്‍ക്ക് പ്രതിവര്‍ഷം അനുവദിക്കും. ഹ്രസ്വകാല കോഴ്സുകള്‍ക്കായി 20 കോടി രൂപയും വകയിരുത്തി. കൂടാതെ സംസ്ഥാനത്തെ 5 സര്‍വകലാശാലകളില്‍ 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കുന്നതിനായി കിഫ്ബിയില്‍ നിന്നും തുക വകയിരുത്തും. ഇതില്‍ 250 രാജ്യാന്തര ഹോസ്റ്റല്‍ മുറികളും സര്‍വകലാശാലകളില്‍ ഉറപ്പാക്കുമെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.
അതേസമയം, കിഴക്കന്‍ യൂറോപ്പിലെ യുദ്ധത്തിന് ശേഷം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത് വന്‍ വിലക്കയറ്റം അനുഭവപ്പെടാം. ഇത്തരത്തില്‍ വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി.
അതിനിടെ, കേന്ദ്ര ബജറ്റിനെതിരേയും വിമര്‍ശനമുന്നയിച്ചു. പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റ് നിരാശാജനകമെന്നാണ് ബാലഗോപാല്‍ കുറ്റപ്പെടുത്തിയത്. ക്ഷേമകാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ തലയിലേക്ക് മാത്രമായി കെട്ടിവയ്ക്കുന്നു. പൊതുമേഖല ആസ്തികള്‍ വില്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളെ ഇടപെടാനും അനുവദിക്കുന്നില്ല. ആഗോളവത്കരണത്തിന് കേരള ബദല്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.
യുദ്ധക്കാലത്ത് സമാധാന സെമിനാര്‍ സംഘടിപ്പിക്കുമെന്നായിരുന്നു ബജറ്റിലെ ആദ്യ പ്രഖ്യാപനം. ലോക സമാധാനത്തിനായി ഓണ്‍ലൈന്‍ സെമിനാറും സമാധാന പ്രവര്‍ത്തനങ്ങള്‍ക്കുമായി 2 കോടി പ്രഖ്യാപിച്ചു. സെമിനാറില്‍ ലോകത്തെ പ്രമുഖരെ പങ്കെടുപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications