ദൈവത്തിന്റെ സ്വന്തം നാടാണെന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന വിധം ഭാവി കേരളത്തിന് ഉതകുന്ന നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ വിശാല കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ള സോളാര്‍, വൈദ്യുത, ഇക്കോ ടൂറിസം പദ്ധതികളുടെ പ്രഖ്യാപനങ്ങളും പഴയ വാഹനങ്ങള്‍ക്ക് അധിക നികുത്തി ചുമത്തുന്ന നിര്‍ദേശങ്ങളും അടങ്ങുന്ന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. കടലാസു രഹിത നിയമസഭ എന്ന ലക്ഷ്യത്തിന് ഗുണകരമായ രീതിയില്‍ ആദ്യമായി ടാബ്ലെറ്റ് നോക്കി ബജറ്റ് വായിക്കുന്നതില്‍ ധനമന്ത്രിക്ക് സ്പീക്കറുടെ അഭിനന്ദനവും ലഭിച്ചു.

2050-ഓടെ കേരളത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാകുമെന്ന് മന്ത്രി വ്യക്തമാക്കി. 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുമെന്നും ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നതായും ബാലഗോപാല്‍ അറിയിച്ചു. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള വായ്പയ്ക്ക് പലിശ ഇളവ് നല്‍കും. ഇതിനായി 15 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓട്ടോകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാന്‍ സബ്സിഡി നല്‍കുമെന്നും പ്രഖ്യാപനമുണ്ടായി. 10,000 ഇ-ഒട്ടോകള്‍ പുറത്തിറക്കാന്‍ സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി. ഇതിന്റെ ഭാഗമെന്നോണം വൈദ്യുത ഓട്ടോയിലേക്ക് മാറുന്നതിനായി വണ്ടിയൊന്നിന് 15,000 രൂപ സബ്സിഡി നല്‍കും. ഈ പദ്ധതിയുടെ 50 ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 50 ശതമാനം ഫെറി ബോട്ടുകള്‍ സോളാര്‍ ആക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു കിലോ വാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കും. വഴിയോര കച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ് കാര്‍ട്ട് ലഭ്യമാക്കുമെന്നും മന്ത്രി ബജറ്റവതരണത്തിനിടെ അറിയിച്ചു.
ബജറ്റില്‍ ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനം ലഭിച്ചു. ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് 10 കോടി വകയിരുത്തി. ടൂറിസം മാര്‍ക്കറ്റിംഗിന് 81 കോടിയും സമുദ്ര വിനോദ സഞ്ചാരം ലക്ഷ്യമിട്ടുള്ള ക്രൂയിസ് പദ്ധതിക്ക് 5 കോടി. ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്കു വേണ്ടി 7 കോടി രൂപയും നീക്കിവച്ചു. കരയും കാടും കായലും കടലും ചേരുന്ന ടൂറിസം പദ്ധതികള്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
സമുദ്ര യാത്രകള്‍ പ്രൊത്സാഹിപ്പിക്കാന്‍ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂര്‍, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേര്‍ത്ത് പുതിയ പദ്ധതി ആവിഷ്കരിക്കും. കാരവന് പാര്‍ക്കുകള്‍ക്ക് 5 കോടി അനുവദിച്ചു. ചാംപ്യന്‍സ് ലീഗ് ബോട്ട് മത്സരങ്ങള്‍ പുനരാരംഭിക്കും. 12 സ്ഥലങ്ങളില്‍ മത്സരങ്ങള്‍ക്കായി 15 കോടി രൂപ നല്‍കും. റീബില്‍ഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി. മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.
തൃശ്ശൂര്‍ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഊര്‍ജ മേഖലയില്‍ നടത്തിയ മികവാര്‍ന്ന ഇടപെടലിനെ കുറിച്ചും മന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആ പ്രദേശത്തെ സഹകരണ ബാങ്കിന്റെയും സോളാര്‍ എനര്‍ജി കോര്‍പറേഷന്റെയും കെഎസ്ഇബി ലിമിറ്റഡിന്റെയും സഹായത്തോടെ പഞ്ചായത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തായി പെരിഞ്ഞനം മാറിയെന്ന് മന്ത്രിപറഞ്ഞു. ഗ്രാമപഞ്ചായത്തിന് യാതൊരു പണച്ചെലവുമില്ലാത്ത പെരിഞ്ഞനോര്‍ജം എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ മാതൃകകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കണമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
