കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം ലക്ഷ്യമിട്ട് വിവിധ നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാനും പെട്രോളിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്താനും സംസ്ഥാന ബജറ്റിൽ തീരുമാനം. കെട്ടിട നികുതി, വാഹന നികുതി, വാഹനം വാങ്ങുമ്പോഴുള്ള സെസ്, കോർട്ട്ഫീ സ്റ്റാമ്പ് നിരക്ക്, ഭൂമിയുടെ ന്യായവില, കെട്ടിട രജിസ്ട്രേഷൻ അപേക്ഷ ഫീസ് തുടങ്ങിയവ വർധിപ്പിക്കും. സാമൂഹിക പെൻഷൻ പദ്ധതിക്കായി ഡീസലിനും പെട്രോളിനും മദ്യത്തിനും മുകളിൽ സെസും ഏർപ്പെടുത്താനാണ് തീരുമാനം.

ബജറ്റ് ഒറ്റനോട്ടത്തിൽ

1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാന ജിഡിപിയുടെ 2.1 ശതമാനം, 23,942 കോടി രൂപയാണ് റവന്യൂ കമ്മി. ധനകമ്മി 39,662 കോടി രൂപയാണ്. ശമ്പളത്തിനായി 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയുമാണ് ബജറ്റ് മാറ്റിവെയ്ക്കുന്നത്.

സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ചയും കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയും സംസ്ഥാനത്ത് രേഖപ്പെടുത്തി.

കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും

ഇന്ധന വില 2 രൂപ കൂടും

സാമൂഹിക പെൻഷൻ പദ്ധതിക്കായുള്ള ധനസമാഹരണത്തിന് പെട്രോൾ ഡീസൽ, മദ്യം എന്നിവയ്ക്ക് മുകളിൽ സെസ് ഏർപ്പെടുത്തുമ്പോഴും സാമൂഹിക പെൻഷൻ വർധിപ്പിച്ചിട്ടില്ല. ഓരോ ലിറ്റർ ഡീസലിനും പെട്രോളിനും മുകളിൽ 2 രൂപ സെസ് ഈടാക്കും. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ. ഈയിടെ മദ്യ വില വർധിപ്പിച്ചതിനൊപ്പം ഇനി മുതൽ സെസും ഏർപ്പെടുത്തും. 500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും സെസ് ഏർപ്പെടുത്തും.

കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും

സാധാരണക്കാരന്റെ കീശ കാലിയാകും

തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി വർധിപ്പിച്ച് 1,000 കോടി രൂപയുടെ അധിക വരുമാനം തദ്ദേശ സ്ഥാപനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്‌കരിക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തും. 

വാഹനങ്ങളുടെ വില കൂടും

കാര്‍ നികുതി കൂട്ടിയതാണ് സാധാരണക്കാരെ ബാധിക്കുന്ന മറ്റൊരു തീരുമാനം. 5 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതിയും 5 മുതല്‍ 15 ലക്ഷം വരെ 2 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിൽ 1 ശതമാനം നികുതിയും ഈടാക്കും. 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് 2 ശതമാനം അധികനികുതിയും ഈടാക്കും. 

വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ബൈക്കിന് 100 രൂപ, കാര്‍ 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപ എന്നിങ്ങനെയാണ് സെസ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചു. കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.

ഭൂമിയുടെ വില കൂടും

വീട് നിര്‍മാണത്തിന് ചെലവേറുന്നതാകും ഇനിയുള്ള നാളുകൾ. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിക്കും. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കുന്നത്. ഉയർന്ന വിപണിമൂല്യമുള്ളിടത്ത് 30 ശതമാനം വരെ വില വർധിക്കാം. ഫ്ളാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5%-ല്‍ നിന്നും 7% ആക്കി. വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ 5 ശതമാനമായി വര്‍ധിപ്പിക്കും. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നത്. 

ബജറ്റിലെ പ്രഖ്യാപനങ്ങൾ

* സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികൾക്കും കാൻസർ ചികിത്സയ്ക്കുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കും. എല്ലാവര്‍ക്കും നേത്രാരോഗ്യത്തിന് നേര്‍കാഴ്ച പദ്ധതി നടപ്പിലാക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി.

* റബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി രൂപ. തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയര്‍ത്തി. കയര്‍ ഉല്‍പ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ വകയിരുത്തി. കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി. കാഷ്യൂ ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടിനായി 43.55 കോടി രൂപ.

* അതിദാരിദ്ര്യ ലഘൂകരണത്തിനായി 50 കോടി രൂപയുടെ പദ്ധതികൾ. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും. ഇതിനായി 1436 കോടി രൂപ.

* കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും. കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം - 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം പേര്‍ക്ക് തൊഴില്‍

* ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോർപസ് ഫണ്ട്. ചാർട്ടേഡ് വിമാനങ്ങൾ.

* സര്‍ക്കാരിലേക്ക് പരമാവധി വരുമാനം വരുന്നരീതിയില്‍ അണക്കെട്ടുകളില്‍നിന്ന് മണല്‍,ചെളി ഖനനം ചെയ്യാനുള്ള നൂതനമായ സംവിധാനം കൊണ്ടുവരും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X