സൂര്യാസ്തമയ സമ്പദ്‍ഘടനയിൽ നിന്നും സൂര്യോദയ സമ്പദ്‍ഘടനയിലേക്ക്; കേരളം ഇനി ശ്രദ്ധ നൽകുന്നത് ഈ മേഖലകളിൽ

സൂര്യോ​ദയ് സമ്പദ്‍ഘടനയെ പറ്റി സംസാരിച്ചാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ തന്നെ നാലാമത്തെ ബജറ്റ് അവതരണം തുടങ്ങിയത്. ശേഷം സൂരോദയ് സമ്പദ്ഘടനയുടെ ഭാ​ഗമായി മേഖലകൾക്ക് പ്രധാന്യം നൽകിയ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ നാളെ കണക്കിലെടുത്തുള്ള പ്രഖ്യാപനങ്ങളായി ഇതിനെ കാണാം. സൂര്യോദയ് സമ്പദ്‍വ്യവസ്ഥയെ പറ്റി സംസാരിക്കുമ്പോൾ ധനമന്ത്രിയും ഇതിന്റെ പ്രധാന്യം വിശദമാക്കുന്നുണ്ട്. എന്താണ് സൂര്യോദയ സമ്പദ്‍വ്യവസ്ഥയെന്നും കേരള ബ‌ജറ്റിൽ എന്തെല്ലാം പ്രധാന്യം ഏതെല്ലാം മേഖലയ്ക്ക് ലഭിച്ചെന്നും നോക്കാം.

എന്താണ് സൂര്യോദയ സമ്പദ്‍വ്യവസ്ഥ

കെഎൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രസംഗത്തിൽ ശ്രദ്ധിക്കപ്പെട്ട പരമാർശങ്ങളായിരുന്നു സൂര്യോദയ, സൂര്യാസ്തമയ സമ്പദ്‍വ്യവസ്ഥ എന്നത്. സമ്പദ്‍വ്യവസ്ഥയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നയ വ്യവസായങ്ങളെയാണ് എന്താണ് സൂര്യോദയ സമ്പദ്‍വ്യവസ്ഥ എന്ന് പറയുന്നത്. വിനോദ സഞ്ചാരം, ആരോഗ്യം, ഐടി, ഗ്രീന്‍ എനര്‍ജി തുടങ്ങിയ മേഖലകളെ സൂരോദ്യയ് സമ്പദ്‍വ്യവസ്ഥയിൽ ഉൾപ്പെടുത്താം. സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവന നല്‍കാത്ത പരമ്പരാഗത വ്യവസായ മേഖലകളെ സൂര്യാസ്തമയ മേഖലകളായി കണക്കാക്കുന്നു.

സൂര്യാസ്തമയ സമ്പദ്‍ഘടനയിൽ നിന്നും സൂര്യോദയ സമ്പദ്‍ഘടനയിലേക്ക്; കേരളം ഇനി ശ്രദ്ധ നൽകുന്നത് ഈ മേഖലകളിൽ

മന്ത്രി ബജറ്റിൽ പറഞ്ഞത്

കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയ (sunrise) സമ്പദ്‍ഘടനായി മാറുന്നു എന്ന് സൂചിപ്പിച്ചാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗം ആരംഭിച്ചത്.

"കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയ (sunrise) സമ്പദ്‍ഘടനായി മാറുന്നു എന്ന ഏറെ പ്രസക്തമായ നീരക്ഷണം പങ്കുവെച്ചാണ് 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്. ശാസ്ത്ര സാങ്കേതി പുരോഗതിയുടെയും ഡിമാന്റിന്റെയും ചലനാത്മകതയെുടെയും ഉത്പാദന വളര്‍ച്ചയുടെയും മുന്നില്‍ നില്‍ക്കുന്ന വികസന തുറകളെയാണ് സൂര്യോദയ മേഖലകളെന്ന് അടയാളപ്പെടുത്താറുള്ളത്. സൂര്യോസ്തമയ മേഖലകളാകട്ടെ ഡിമാന്റ് കുറയുന്നതും കാലഹരണപ്പെട്ടതുമായ മേഖലകളാണ്. സൂര്യാസ്തമയ മേഖലകളിൽ നിന്നും സൂര്യോദയ മേഖലകളിലേക്കുള്ള മാറ്റത്തെ നിതാന്ത ജാഗ്രതയോടെ പ്രോത്സാഹിപ്പിച്ച് കൊണ്ടല്ലാതെ ഇന്നത്തെ കാലത്ത് ഒരു സമൂഹത്തിനും മുന്നോട്ട് പോകാനാകില്ല", ഇതായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ.

കേരളത്തിന് നേട്ടം ഈ മേഖലകളിൽ

ടൂറിസം തന്നെയാണ് കേരളം സൂര്യോദയ മേഖലയിൽ ശ്രദ്ധ ചെലുത്തുന്ന മേഖല. ബീച്ച്, കാലയലുകള്‍, വനം, ആയുർവേദം, ഉത്സവങ്ങള്‍, തദ്ദേശിയ ഭക്ഷണം എന്നിവ ഉൾപ്പെടുത്തിയ സമ​ഗ്ര ടൂറിസം പദ്ധതി കേരളത്തിന് നേട്ടമാകും. ഐടി മേഖലയും കേരളത്തിന് സാധ്യതകളുണ്ട്. ഉന്നത നിലവാരമുള്ള ആശുപത്രികകൾക്കൊപ്പം ആരോഗ്യ ടൂറിസവും കേരളത്തിനുള്ള സാധ്യതകളാണ്. ടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് കെഎൻ ബാലഗോപാൽ പറഞ്ഞത്.

വിനോദസഞ്ചാര മേഖലയിലെ പദ്ധതികൾ, വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിലും പരിസരങ്ങളിലും അനുബന്ധ വികസന പ്രവർത്തനങ്ങൾ, ഭൂമി ഏറ്റെടുത്ത കൊച്ചി, പാലക്കാട്, കണ്ണൂർ വ്യവസായ ഇടനാഴികളുടെ വികസനം, ഐ.ടി. -ഐടി എനേബിൾഡ് സർവീസസ് (ഐടിഇഎസ്) ഇതെല്ലാം ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കും. കേരളത്തെ മെഡിക്കൽ, ഉന്നതവിദ്യാഭ്യാസ, റോബോട്ടിക്‌സ് ഹബ്ബാക്കി മാറ്റുമെന്നതുൾപ്പെടെയുള്ള മറ്റ് വാഗ്ദാനങ്ങളും വകയിരുത്തലുകളും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

മറ്റു പ്രഖ്യാപനങ്ങൾ

ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യാനുള്ള നടപടികളുണ്ടാകുമെന്ന് പറഞ്ഞ ധനമന്ത്രി ഇത്തവണ ക്ഷേമപെൻഷൻ ഉയർത്തിയില്ല. അതേസമയം റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചതും പങ്കാളിത്ത പെൻഷന് പകരം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതും ലൈഫ് ഭവന പദ്ധതിയില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നതും ജനകീയ പ്രഖ്യാപനങ്ങളായി.

കെ- റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞ ധനമന്ത്രി തിരുവനന്തപുരം, കോഴിക്കോട് ന​ഗരങ്ങളിൽ മെട്രോ സംവിധാനം എത്തുമെന്നും പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന യുദ്ധത്തിന്റെയും മാന്ദ്യത്തിന്റെയും അന്തരീക്ഷത്തിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഈ രണ്ട് പ്രശ്‌നങ്ങളും കൂടുതല്‍ വഷളായാല്‍ പ്രളയത്തേയും കോവിഡിനേയും നേരിട്ട പോലെ സമഗ്രപദ്ധതി തയ്യാറാക്കി കേരളം പ്രതിസന്ധി നേരിടുമെന്നും ധനമന്ത്രി പറഞ്ഞു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X