പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി സിജെ റോയ് ആദായ നികുതി പരിശോധനയ്ക്കിടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു. സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും വ്യാപാരി സമൂഹവും പൗരസമൂഹവും മുക്തരായിട്ടില്ല. രാജ്യത്തെ നികുതി നിര്വഹണത്തിനേറ്റ കളങ്കമാണിത്, മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം അനിവാര്യമാണ്.

ആദായനികുതി ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മര്യാദകളും അദ്ദേഹം വിശദീകരിക്കുന്നു. സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശ്ശനമായി പെരുമാറേണ്ടിവരും. പക്ഷെ അത്തരം സന്ദര്‍ഭങ്ങളില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. റെയ്ഡ് പുരോഗമിക്കുമ്പോള്‍ മറ്റൊരു മുറിയില്‍ പോയി റോയിക്ക് വെടിയുതിര്‍ക്കാന്‍ സാധിച്ചുവെന്നത് അങ്ങേയറ്റം ഗുരുതര വീഴ്ചയാണ്. ഉദ്യോഗസ്ഥര്‍ സാമാന്യ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്നുവേണം കരുതാന്‍. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ വിശ്വാസ്യതയ്ക്കായി ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. കര്‍ണ്ണാടക പോലീസ് നടത്തുന്ന അന്വേഷണം മാത്രം മതിയാകില്ല. നികുതി നിയമങ്ങളുടെ പേരില്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത നിലപാട് അസ്വീകാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോയ്യുടെ മരണം
ജനുവരി 30-നാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സിജെ റോയിയെ ബെംഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ അദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന റോയിയുടെ മരണം അതുകൊണ്ടുതന്നെ ഏവരേയും ഞെട്ടിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐ-ടി വകുപ്പ് സംഘം റോയിയുടെ ഓഫീസിലെത്തുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ റോയിയും സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ തുടരാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ക്യാബിനിലേയ്ക്ക് പോയ റോയിയെ പിന്നീട് വെടിയേറ്റ നിലയിലാണ് കണ്ടെത്തുന്നത്. ജീവനക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ക്യാബിന് സിസിടിവി നിരീക്ഷണത്തിലാണോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹം ക്യാബിനിലെത്തി മിനുറ്റുകള്‍ക്കകം വെടിയൊച്ച കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയിയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ ആണയിടുന്നു. അതേസമയം ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായാണ് വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
