കൊച്ചി: കേരളത്തില്‍ പൊന്നിന് വീണ്ടും വിലയിടിയുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ച്ച പവന് 35,360 രൂപയായി സ്വര്‍ണവില. ഗ്രാമിന് വില 4,420 രൂപയും. ഓഗസ്റ്റിലെ ആദ്യ രണ്ടു ദിനങ്ങളില്‍ 36,000 രൂപയായിരുന്നു പവന് വില. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലനിരക്കും ഇതുതന്നെ. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും പോയമാസം ഇടിഞ്ഞു.

കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയാണ് (ഓഗസ്റ്റ് 9, 10, 11 തീയതികളില്‍). സംസ്ഥാനത്ത് വെള്ളി വിലയിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കുറഞ്ഞ് 68.60 രൂപയായി നിരക്ക്. എട്ടു ഗ്രാം വെള്ളിക്ക് വില 548.80 രൂപയും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില ചുവടെ കാണാം (22 കാരറ്റ്).
- അഹമ്മദാബാദ്: 37,440 രൂപ
- ബെംഗളൂരു: 35,360 രൂപ
- ഭുബനേശ്വര്‍: 37,168 രൂപ
- ഛണ്ഡീഗഡ്: 37,000 രൂപ
- ചെന്നൈ: 35,608 രൂപ
- കോയമ്പത്തൂര്‍: 35,648 രൂപ
- ദില്ലി: 37,160 രൂപ
- ഹൈദരാബാദ്: 35,360 രൂപ
- ജയ്പൂര്‍: 37,080 രൂപ
- കൊല്‍ക്കത്ത: 37,440 രൂപ
- ലഖ്നൗ: 37,160 രൂപ
- മംഗലാപുരം: 35,360 രൂപ
- മുംബൈ: 37,104 രൂപ
- നാസിക്ക്: 36,472 രൂപ
- പാറ്റ്ന: 36,472 രൂപ
- സൂറത്ത്: 37,440 രൂപ
- വിജയവാഡ: 35,360 രൂപ
- വിശാഖപ്പട്ടണം: 35,360 രൂപ
ദേശീയ വിപണിയിലും സ്വര്‍ണം ഇടിവ് തുടരുകയാണ്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 47,063 രൂപയാണ് രേഖപ്പെടുത്തുന്നത്. കിലോയ്ക്ക് 63,795 രൂപ കുറിച്ചുകൊണ്ട് വെള്ളി വ്യാപാരവും പുരോഗമിക്കുന്നു. നിലവില്‍ 47,800 - 48,000 രൂപ നിലവാരത്തിലാണ് എംസിഎക്സില്‍ സ്വര്‍ണത്തിന് പ്രതിരോധം ഒരുങ്ങുന്നത്. ഇത് മറികടക്കാന്‍ കഴിഞ്ഞാല്‍ 48,300 രൂപ വരെയ്ക്കും ഉയരാന്‍ സ്വര്‍ണത്തിന് സാധിക്കും. ഇതേസമയം, 47,500 രൂപയ്ക്ക് താഴേക്ക് തിരിച്ചിറങ്ങുകയാണെങ്കില് 47,250, 47,000, 46,750 രൂപ എന്നീ സോണുകളില്‍ സ്വര്‍ണത്തിന് പിന്തുണ ലഭിക്കും.
അമേരിക്കയിലെ കൃഷിയിതര പേറോള്‍ ഡാറ്റ വരുന്നതു പ്രമാണിച്ച് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളില്ല. ഔണ്‍സിന് 1,814.54 ഡോളര്‍ നിരക്കില്‍ സ്പോട് ഗോള്‍ഡ് വിപണി മുന്നേറുന്നു. ഔണ്‍സിന് 24.17 ഡോളറാണ് ഇന്ന് വെള്ളിയുടെ നിരക്ക്. വ്യാഴാഴ്ച്ച ഡോളര്‍ സൂചികയില്‍ നേരിയ ഉയര്‍ച്ച കാണാം. എങ്കിലും 92.528 എന്ന നില കഴിഞ്ഞ ഏതാനും ആഴ്ചകളിലെ ചിത്രവുമായി താരതമ്യം ചെയ്താല്‍ ഏറെ താഴെയാണ്.
സ്വര്‍ണത്തിന് വില താഴ്ന്നുനില്‍ക്കുന്ന ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ നിക്ഷേപം നടത്താമോ? പലര്‍ക്കുമുണ്ട് സംശയം. ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങളാണ് ലക്ഷ്യമെങ്കില്‍ സ്വര്‍ണം സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. കോവിഡ് ഡെല്‍റ്റ വകഭേദം ആശങ്ക വിതറുന്നുണ്ടെങ്കിലും ഡോളറില്‍ത്തന്നെ നോട്ടമുറപ്പിക്കുകയാണ് നിക്ഷേപകര്‍. അതുകൊണ്ട് വരുംദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
Also Read: കോടിപതിയാകുവാന്‍ ദിവസം മാറ്റി വയ്ക്കേണ്ടത് വെറും 95 രൂപ; ഈ നിക്ഷേപ രീതി നിങ്ങള്‍ക്കറിയാമോ? വായിക്കാം ഇവിടെ
ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും. മുന്നോട്ട് സ്വര്‍ണവിലയില്‍ ഓരോ തവണ തിരുത്തല്‍ സംഭവിക്കുമ്പോഴും നിക്ഷേപം നടത്താനാണ് ഇവര്‍ ശുപാര്‍ശ ചെയ്യുന്നത്.
More From GoodReturns

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications