ഒരു പിടിത്തവും തരാതെ ചാഞ്ചാട്ടം തുടരുകയാണ് കേരളത്തിലെ സ്വർണവില. വില എപ്പോൾ കുറയുമെന്നോ കൂടുമെന്നോ പറയാൻ പറ്റാത്ത അവസ്ഥയിലാണ്. എന്തായാലും വലിയ അളവിൽ ആഭരണം വാങ്ങുന്നവർ ആശങ്കയിലാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടം തന്നെയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം 5000 ഡോളറിന് മുകളിലേക്ക് പോയ വില ഇന്ന് രാവിലെ വീണ്ടും കുത്തനെ ഇടിഞ്ഞു.
ഇന്നത്തെ വില
പവന് 1,15,680 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില അൽപ്പം താഴേക്ക് വീണിട്ടുണ്ട്. 960 രൂപയാണ് ഒരുപവന് കുറഞ്ഞത്. പവന് 1,14,720 രൂപ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. 14,340 രൂപയാണ് ഗ്രാമിന്‍റെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,25,000 രൂപയ്ക്ക് മുകളിൽ നൽകണം.
വില കുറയാൻ കാരണം
അമേരിക്കയുടെ ജനുവരിയിലെ തൊഴിൽക്കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇരട്ടിയധികം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതോടെ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തല്‍ ശക്തമായി. ഇത് യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ മങ്ങാനും യുഎസ് ഡോളറിന്റെയും (ഡോളർ ഇൻഡക്സ്) യുഎസ് ട്രഷറി യീൽഡിന്റെയും മുന്നേറ്റത്തിനും കാരണമായി. അതോടെ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര വില കനത്ത വിൽപന സമ്മർദത്തെ തുടർന്ന് കൂപ്പ് കുത്തിയതും ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമായി.

ആഗോള വിപണിയിൽ സ്വർണ്ണവും വെള്ളിയും ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഡോളർ കരുത്താർജ്ജിക്കുമ്പോൾ സ്വർണ്ണവില കുറയുകയും, ഡോളർ ദുർബലമാകുമ്പോൾ വില വർദ്ധിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നിക്ഷേപകരെ സംബന്ധിച്ച് ഡോളർ-രൂപ വിനിമയ നിരക്ക് ഇതിൽ വലിയ പങ്കുവഹിക്കുന്നു.
അഡ്വാന്‍സ് ബുക്കിംഗ്
വരുന്ന ആഴ്‌ചയിലും അമൂല്യ ലോഹങ്ങളുടെ വിലയിൽ ഏകീകരണത്തിന് സാധ്യതയുണ്ടെന്നും അതേസമയം ചാഞ്ചാട്ടം തുടരുമെന്നും വിശകലന വിദഗ്‌ധർ പറയുന്നു. പണപ്പെരുപ്പ നിരക്കുകൾ, മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകൾ, ഫെഡറൽ റിസർവിൽ നിന്നുള്ള നയപരമായ സൂചനകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് സാമ്പത്തിക വിവരങ്ങളാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
