സ്വർണവില ആർക്കും പിടിതരാതെ ചാഞ്ചാടുകയാണ്. ഇന്ന് കുറഞ്ഞാൽ നാളെ കൂടും. ഇനി നാളെ കൂടിയാലോ മറ്റന്നാൾ കുറയും. നവംബർ 13-ആം തീയ്യതിയാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 21-ആം തീയ്യതി ആകുമ്പോഴേക്കും പവന്‍റെ വില 90,920 രൂപയിലെത്തി. എന്നാൽ കഴിഞ്ഞ 4 ദിവസം കൊണ്ട് 2,240 രൂപ പവൻ വില തിരിച്ചുകയറി. എന്തായാലും വിലയിലെ ചാഞ്ചാട്ടം തുടരുന്നത് കൊണ്ടുതന്നെ കല്യാണം പോലുള്ള ആഘോഷങ്ങൾക്കായി വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർ ആശങ്കയിലാണ്. ഇന്ന് വാങ്ങിയാൽ നാളെ വില കുറഞ്ഞാൻ സാമ്പത്തിക നഷ്ടം സംഭവിക്കില്ലേ എന്നതാണ് ആശങ്ക.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 175 രൂപ വർദ്ധിച്ച് 11,645 രൂപയായി. ഒരു പവന് 1,400 രൂപ വർദ്ധിച്ച് 93,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,16,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 191 രൂപ വർദ്ധിച്ച് 12,704 രൂപയും, പവന് 1,528 രൂപ വർദ്ധിച്ച് 1,01,632 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 143 രൂപ വർദ്ധിച്ച് 9,528 രൂപയും, പവന് 1,444 രൂപ വർദ്ധിച്ച് 76,224 രൂപയുമായി.
റെക്കോർഡ് വില
രാജ്യാന്തര വിപണിയിൽ സ്വർണവില വർദ്ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. ഈ വർഷം ചരിത്രത്തിലാദ്യമായി സ്വർണവില ഔൺസിന് 4,000 ഡോളർ കടന്നിരുന്നു. ഒരുവേള സ്വർണവില ഔൺസിന് 4,350 ഡോളറിന് മുകളിൽ എത്തിയിരുന്നു. സാമ്പത്തിക അസ്ഥിരത, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, പണപ്പെരുപ്പം, യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച എന്നിവയെല്ലാമാണ് സ്വർണത്തിന്റെ കുതിപ്പിന് പ്രധാന കാരണായി ചൂണ്ടിക്കാണിക്കപ്പെട്ടത്. സ്വർണം ഔൺസിന് റെക്കോർഡ് വില രേഖപ്പെടുത്തിയപ്പോൾ കേരളത്തിലും സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒക്ടോബർ പകുതിയോടെ പവന്‍റെ വില 97,360 രൂപയിലെത്തി.

വില കുറയുമോ, അതേ കൂടുമോ..?
അടുത്ത വർഷം സ്വർണവില ഉയരുമോ അതോ താഴേക്ക് വീഴുമോ എന്നതാണ് അടുത്ത ചോദ്യം. ബാങ്ക് ഓഫ് അമേരിക്ക (BofA) നടത്തിയ സർവ്വേയിൽ ഭാവിയിലെ സ്വർണ വിലയെ കുറിച്ച് സാമ്പത്തിക വിദഗ്ധർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞത്. ആഗോള ഫണ്ട് മാനേജർമാരിൽ 5 ശതമാനം പേർ മാത്രമാണ് 2026 അവസാനത്തോടെ സ്വർണ്ണവില ഔൺസിന് 5,000 ഡോളർ കടക്കുമെന്ന് വിലയിരുത്തുന്നത്. അതേസമയം 34 ശതമാനം പേർ വില 4,000-നും 4,500-നും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 4,500-നും 5,000 ഇടയിൽ സ്വർണവില ചാഞ്ചാട്ടം നടത്തുമെന്നാണ് സർവ്വേയുടെ ഭാഗമായ 27 ശതമാനം സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നത്.
34 ശതമാനം സാമ്പത്തിക വിദഗ്ധരും സ്വർണവില 34 ശതമാനം പേർ വില 4,000 ഡോളറിൽ താഴെയാകുമെന്ന് കരുതുന്നു. ഇതിൽ 26 പേർ പേർ വില 3,500-നും 4,000-നും ഇടയിലുള്ള നിലയിലേക്ക് താഴുമെന്നാണ് പ്രവചിക്കുന്നത്.
കേരളത്തിലെ വില
ആഗോള സ്വർണവില മാറുമ്പോൾ കേരളത്തിലെ വിലയും മാറുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി ആഗോള സ്വർണവില ഔൺസിന് 4500 ഡോളറായാൽ കേരളത്തിൽ ഒരുപവന് ഏകദേശം 1,03,358 രൂപയായിരിക്കും വില. ഒരുഗ്രാം സ്വർണത്തിന് 13,000 രൂപ നൽകേണ്ടിവരും. അതേസമയം ഔൺസ് സ്വർണ്ണത്തിന് 5,000 ഡോളർ എന്ന നിരക്കിലെത്തിയാൽ ഒരു പവൻ സ്വർണ്ണത്തിന് 1,14,842 രൂപയും ഗ്രാമിന് 14,355 രൂപയുമായി ഉയരും. 4000 ഡോളറാണെങ്കിൽ പവൻ വില കേരളത്തിൽ 91,874 രൂപയായിരിക്കും. എന്നാൽ വില 3500 ഡോളറിലെത്തിയാൽ കേരളത്തിൽ സ്വർണവില പവന് 81,000 രൂപയിലേക്ക് വീഴും. ഗ്രാമിന് ഏകദേശം 10,000 രൂപ. അതായത് ഇന്നത്തെ സ്വർണവിലയിൽ നിന്നും ഏകദേശം 11,000-12000 രൂപ ലാഭത്തിൽ സ്വർണാഭരണങ്ങൾ വാങ്ങാമെന്ന് അർത്ഥം. ആ കാലം വരാനാണ് ആഭരണപ്രേമികളുടെ പ്രാർത്ഥന.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

മാർച്ച് മാസം സ്വർണവില പൊട്ടി വീണു, ഇതുവരെ കുറഞ്ഞത് 10000 രൂപ, ഇനി പവന്‍റെ വില കൂടിയാലും പേടി വേണ്ട

അറിഞ്ഞില്ലേ, സ്വർണവില ഇന്ന് കുറഞ്ഞിട്ടുണ്ട്; ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് അടുക്കുന്നു, ഒരുപവൻ വാങ്ങാൻ ഇതുമതി

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

തുടർച്ചയായി കുറഞ്ഞ് സ്വർണവില, പക്ഷെ അധികം സന്തോഷം വേണ്ട, കാരണം അറിയുമ്പോൾ ഞെട്ടരുത്

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്‍റെ വിലയിലെ മാറ്റം അറിയാം

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം



Click it and Unblock the Notifications