കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി തിങ്കളാഴ്ച്ച സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച്ചയാണ് സ്വര്‍ണവില ഏറ്റവുമൊടുവില്‍ പുതുക്കിയത്. അന്ന് പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വില കൂടിയിരുന്നു. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് സ്വര്‍ണത്തിന് 920 രൂപയാണ് വര്‍ധിച്ചത്.
മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് 1) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമാണ് (മാര്‍ച്ച് 31). ഫെബ്രുവരിയിലും 2,640 രൂപയുടെ വിലയിടിവ് പൊന്നിന് സംഭവിച്ചിരുന്നു. വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ.
രാജ്യാന്തര വിപണിയിലെ ചലനം കണക്കിലെടുത്ത് ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍ താഴ്ന്നിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 0.14 ശതമാനം ഇടിവോടെ 45,355 രൂപ വില രേഖപ്പെടുത്തുന്നു (ജൂണ്‍ ഫ്യൂച്ചറുകള്‍). തിങ്കളാഴ്ച്ച വെള്ളിയുടെ കിലോ നിരക്ക് 65,070 രൂപയിലുമെത്തി.
യുഎസ് ബോണ്ടുകളുടെ വരുമാനം ഉയരുന്നതും വാക്സിന് വിതരണം ദ്രുതഗതിയില്‍ നടക്കുന്നതും ആഗോള സമ്പദ്ഘടനകളുടെ ശക്തമായ തിരിച്ചുവരവും സ്വര്‍ണവില കുറയാനുള്ള പ്രധാന ഘടകങ്ങളാണ്. 2020 മെയ് മാസത്തിന് ശേഷം ആദ്യമായി ബുള്ള്യണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) ആസ്തി കാര്യമായി ഇടിഞ്ഞിരിക്കുന്നതും ഇപ്പോള്‍ കാണാം.
ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതല്‍ സ്വര്‍ണവില താഴോട്ടാണ് സഞ്ചരിക്കുന്നത്. ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയെന്ന റെക്കോര്‍ഡ് വില കുറിച്ചതിന് ശേഷം പൊന്ന് 11,000 രൂപയിലേറെ പിന്‍വാങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം ആദ്യ മൂന്നു മാസം കൊണ്ട് 10 ഗ്രാമിന് 5,000 രൂപയോളമാണ് കുറഞ്ഞത്. എംസിഎക്സില്‍ സ്വര്‍ണത്തിന്റെ പിന്തുണ നില 44,100 രൂപയും പ്രതിരോധ നില 46,150 രൂപയുമാണ്.
ആഗോള വിപണിയില്‍ സ്വര്‍ണവില കാര്യമായി ചാഞ്ചാടിയിട്ടില്ല. ഡോളര്‍ സൂചികയുടെ കുതിപ്പും ട്രഷറി വരുമാനം വര്‍ധിച്ചതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കടിഞ്ഞാണിടുന്നു. ഔണ്‍സിന് 1,728.60 ഡോളറാണ് ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില. അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും ബിസിനസ് നിയന്ത്രണങ്ങള്‍ കുറഞ്ഞതും സാമ്പത്തിക ഉത്തേജന പാക്കേജും പണപ്പെരുപ്പം സംബന്ധിച്ച വിപണിയിലെ ആശങ്കകള്‍ കുറച്ചത് കാണാം. ഇതേസമയം, ഈ സാഹചര്യം ബോണ്ട് വരുമാനം കൂട്ടി. തത്ഫലമായി സ്വര്‍ണത്തിന്റെ തിളക്കവും കുറഞ്ഞു.
പണപ്പെരുപ്പത്തെ ചെറുക്കാന്‍ നിക്ഷേപകര്‍ പ്രധാനമായും തേടുന്ന വഴിയാണ് സ്വര്‍ണം. എന്നാല്‍ നഷ്ട സാധ്യതയില്ലാത്ത ബോണ്ടുകളുടെ വരുമാനം വര്‍ധിക്കുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിന്നും ആളുകള്‍ മുഖം തിരിക്കാറ് പതിവാണ്. മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് ഇന്ന് 0.2 ശതമാനം വര്‍ധിച്ച് 25.01 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്ക് 0.4 ശതമാനം 1,214.03 ഡോളര്‍ തൊടുകയും ചെയ്തു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications