ഇന്ന് സ്വർണ വില കുതിച്ചുയർന്നു. വമ്പൻ വിലക്കയറ്റം. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് പവന് 640 രൂപയാണ് ഒറ്റയടിക്ക് കയറിയത്. ഇത് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും വലിയ തിരിച്ചടിയായി. ഇന്നത്തെ വിലക്കയറ്റത്തോടെ വില 58000ലേക്ക് കടന്നു. 2024 ഡിസംബർ 12നു ശേഷമാണ് വില 58000ലേക്ക് കടക്കുന്നത്. 2025 സ്വർണ വർഷമാവുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 1200 രൂപയും ഗ്രാമിന് 150 രൂപയുമാണ് വർദ്ധിച്ചത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7260 രൂപയായി. പവന് 640 രൂപ വർദ്ധിച്ച് 58,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7920 രൂപയും പവന് 63,360 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5940 രൂപയും പവന് 47,520 രൂപയുമാണ്.
ഡിസംബറിൽ ഒരു തവണയാണ് വില 58000ലേക്ക് കടന്നത്. ഡിസംബറിൽ പൊതുവേ സ്വർണവിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്രയും വേഗതയിൽ സ്വർണ വില കുതിച്ചിരുന്നില്ല. ഇന്നത്തെ വില കുതിച്ചതോടെ 2025ൽ പ്രതീക്ഷിച്ചതു പോലെ 65,000ലേക്ക് എത്താനുള്ള സാധ്യത തെളിയുന്നു. ഒക്ടോബർ 31ന് 60,000ലേക്ക് അടുത്തെങ്കിലും പിന്നീട് അത്രയും വലിയ വിലക്കയറ്റം 2024ൽ കാണാൻ സാധിച്ചിട്ടില്ല.

വില വർദ്ധിക്കാനുള്ള കാരണം...
ആഗോളതലത്തിൽ സ്വർണ നിക്ഷേപങ്ങൾക്ക് ശോഭ വർദ്ധിക്കുന്നതാണ് സ്വർണത്തിൻ്റെ വില വർദ്ധിക്കാൻ കാരണമാവുന്നത്. മാത്രമല്ല ഇന്ത്യയിൽ രൂപയുടെ മൂല്യത്തകർച്ചമൂലം ഇറക്കുമതിച്ചെലവ് ഉയരുന്നതും വില കയറാൻ ഇടയാക്കുന്നു. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതും വിലക്കയറ്റത്തെ ബാധിക്കുന്നുണ്ട്. രാജ്യാന്തര വിലയും ഉയരുന്നു. രാജ്യാന്തര വില ഔൺസിന് ഇന്ന് 2,664 ഡോളറിലേക്ക് എത്തിയിരിക്കുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ നോക്കിയാൽ ഇന്നത്തെ വിലയിൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,865 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,900 രൂപ കൊടുക്കണം. ഈ വിലയിൽ മാറ്റം വരും. കാരണം പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഓരോ ജ്വല്ലറിയിലും സ്വർണാഭരണ വില വ്യത്യസ്തമാവാം. ഇവിടെ 5% പണിക്കൂലി കണക്കാക്കിയാണ് ഈ തുക വരുന്നത്.
വില കയറുന്നു...
പുതുവർഷം തുടങ്ങിയതു മുതൽ സ്വർണ വില മുന്നോട്ട് കുതിക്കുന്നു. ഇന്നും വില കുത്തനെ ഉയർന്നു. ആഭരണം വാങ്ങാൻ പ്ലാനുള്ളവർക്ക് ഇന്നത്തെ വിലക്കയറ്റം ഏറെ നിരാശയുണ്ടാക്കും. വരും ദിവസങ്ങളിലും തുടർച്ചയായി വില കയറിയാൽ സ്വർണാഭരണം വാങ്ങിക്കുന്നത് അൽപം പ്രയാസമേറിയതാവും. സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ ആഭരണം വാങ്ങുന്നവർ സ്വർണ നിക്ഷേപങ്ങളിലേക്ക് മാറ്റി ചിന്തിക്കാനും സാധ്യതയുണ്ട്.
നിലവിൽ സ്വർണ വില ഉയരുന്നതിനാൽ ആളുകൾക്ക് സ്വർണ നിക്ഷേപങ്ങളോടുള്ള താത്പര്യവും വർദ്ധിക്കുന്നു. വരും ദിവസങ്ങളിലും വില ഉയർന്നാൽ സ്വർണ നിക്ഷേപങ്ങളിൽ നിന്ന് ലാഭം എടുക്കുന്നതും വർദ്ധിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
