ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വർണം. ഓരോ ദിവസവും പവന്‍റെ വില പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരുപവൻ സ്വർണത്തിന് വർദ്ധിച്ചത് 9,120 രൂപയാണ്. സമാനമായ കുതിപ്പ് വരും ദിവസങ്ങളിലും മഞ്ഞ ലോഹം തുടർന്നാൽ സ്വർണാഭരണം വാങ്ങുക എന്നത് സാധാരണക്കാർക്ക് വെറും സ്വപ്നമായി മാറും.
ഇന്നത്തെ വില
പവന് 1,13,160 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 14,190 രൂപ. എന്നാൽ ഇന്ന് വില കത്തികയറി. പവന് 3,960 രൂപയാണ് കൂടിയത്. അതോടെ പവന്‍റെ വില 1,17,120 രൂപയിലെത്തി. സ്വർണം പവന് രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഗ്രാമിന് 14,640 രൂപയാണ് ഇന്നത്തെ വില.
കുതിപ്പിന് കാരണം
ശക്തമായ സുരക്ഷിത നിക്ഷേപ ഡിമാന്‍ഡ്, ആക്രമണാത്മകമായ സെന്‍ട്രല്‍ ബാങ്ക് വാങ്ങല്‍, സ്വകാര്യ നിക്ഷേപകരുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം എന്നിവയാണ് സ്വർണവിലയെ മുകളിലേക്ക് ഉയർത്തുന്നത്. അതോടൊപ്പം രൂപ നേരിടുന്ന തകര്‍ച്ചയും ഇന്ത്യയിൽ സ്വർണവിലയെ ഉയർത്തുന്ന ഘടകമാണ്. ആഗോള സ്വർണവില ഔണ്‍സിന് 4,950 ഡോളറിന് മുകളിലെത്തി. ഇന്ന് തന്നെ 5,000 ഡോളിലെത്തുമെന്നാണ് സൂചന.
ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,30,000 രൂപ നൽകേണ്ടി വരും.

കുതിപ്പ് തുടരും
സ്വർണവില വരും നാളുകളിലും കുതിപ്പ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ വാള്‍ സ്ട്രീറ്റ് മേജര്‍ 2026 ഡിസംബറോടെ സ്വര്‍ണ വില ഔണ്‍സിന് 5,400 ഡോളറായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. 2026 ലെ നാലാം പാദത്തോടെ സ്വർണ്ണ വില ഔൺസിന് ശരാശരി 5,055 ഡോളറാകുമെന്ന് ജെ പി മോർഗൻ പ്രതീക്ഷിക്കുന്നു. എച്ച്എസ്ബിസി, എഎൻസെഡ് പോലുള്ള താരതമ്യേന യാഥാസ്ഥിതിക സ്ഥാപനങ്ങൾ പോലും 2026 വരെ സ്വർണ്ണ വില ചരിത്ര ശരാശരിയേക്കാൾ വളരെ മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വർണം വാങ്ങുന്നവർ എന്ത് ചെയ്യണം..?
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
ലാഭം നേടാൻ ചില പൊടികൈകൾ
ഉയർന്ന സ്വർണവിലയിൽ നിന്നും രക്ഷ നേടാൻ ചില സൂത്രങ്ങ8 പ്രയോഗിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് കുറഞ്ഞ പണിക്കൂലി വാഗ്ധാനം ചെയ്യുന്ന ജ്വല്ലറിയിൽ നിന്നും സ്വർണം വാങ്ങുക, ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയവ. സ്വർണവില കൂടുമ്പോൾ പണിക്കൂലിയും കൂടും. കാരണം ആഭരണവിലയുടെ നിശ്ചിത ശതമാനമാണ് പണിക്കൂലി. അതുകൊണ്ടുതന്നെ വില ഉയർന്നതോടെ പല ജ്വല്ലറികളും പണിക്കൂലിയിൽ വലിയ ഓഫർ നൽകുന്നുണ്ട്. ആ ഓഫറുകൾ താരതമ്യം ചെയ്ത് കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ നൽകുന്ന ജ്വല്ലറി തിരഞ്ഞെടുക്കുന്നതും പണം ലാഭിക്കാനുള്ള വഴിയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications