രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണ വില താഴ്ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില താഴ്ന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടായിരിക്കുന്നത്. 80 രൂപ കുറഞ്ഞ് പവന് 35,480 രൂപ നിരക്കിലാണ് ഇന്ന് സ്വര്‍ണം വിപണനം ചെയ്യപ്പെടുന്നത്. ഗ്രാമിന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില താഴ്ന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടായിരിക്കുന്നത്. 80 രൂപ കുറഞ്ഞ് പവന് 35,480 രൂപ നിരക്കിലാണ് ഇന്ന് സ്വര്‍ണം വിപണനം ചെയ്യപ്പെടുന്നത്. ഗ്രാമിന് 4,435 രൂപയാണ് വില. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.

Also Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂ വായിക്കാം

കഴിഞ്ഞ ദിവസങ്ങളില്‍

കഴിഞ്ഞ ദിവസങ്ങളില്‍

തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലത്തേത്. ശനിയാഴ്ച തിരുവോണ ദിനത്തില്‍ പവന് 80 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. പിന്നീടിങ്ങോട്ട് സ്വര്‍ണ വില ഉയരുകയായിരുന്നു. എന്നാല്‍ ആഗസ്ത് മാസത്തില്‍ ഇതുവരെ പവന് 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 47,435.00 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

Also Read : ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥAlso Read : ഐഎഎസ് ഓഫീസറില്‍ നിന്നും പച്ചക്കറി വിപണനത്തിലേക്ക്; അറിയണം ഈ സ്റ്റാര്‍ട്ട് അപ്പ് വിജയഗാഥ

രാജ്യാന്തര വിപണിയില്‍

രാജ്യാന്തര വിപണിയില്‍

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് 1,794.77 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 1,801.57 രൂപയായിരുന്നു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.4 ശതമാനം കുറഞ്ഞ് 1,796.03 ഡോളറിലെത്തി. അതേസമയം യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ വ്യാപാരം 1,797.50 ഡോളറിലാണ്. 0.6 ശതമാനമാണ് ഇടിവ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. രാജ്യാന്തര വിപണിയില്‍ ഈ മാസം 2.5 ശതമാനത്തോളം വിലയിടിവ് ഉണ്ടായിരുന്നു.

Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തില്‍

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു വരുന്ന കാഴ്ചയാണ് കാണുന്നത്.

Also Read : കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണംAlso Read : കാര്‍ഡ് ഇടപാടുകള്‍ നടത്തുവാന്‍ ഇനി സിവിവിയ്‌ക്കൊപ്പം 16 അക്ക കാര്‍ഡ് നമ്പറും ഓര്‍ത്തുവയ്ക്കണം

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാംAlso Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 36,504 രൂപ
ചെന്നൈ - 35,880 രൂപ
കൊല്‍ക്കത്ത - 36,960 രൂപ
ഡെല്‍ഹി - 36,832 രൂപ
ഹൈദരാബാദ് - 35,880 രൂപ
ബാംഗ്ലൂര്‍ - 36,640 രൂപ

Also Read : എസ്ബിഐ ഉള്‍പ്പെടെ 7 ബാങ്കുകളില്‍ 6 മാസത്തേക്ക് വലിയ നേട്ടങ്ങള്‍; ഓഫറുകള്‍ അറിയേണ്ടേ?Also Read : എസ്ബിഐ ഉള്‍പ്പെടെ 7 ബാങ്കുകളില്‍ 6 മാസത്തേക്ക് വലിയ നേട്ടങ്ങള്‍; ഓഫറുകള്‍ അറിയേണ്ടേ?

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണത്തില്‍ നിക്ഷേപം

സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്.

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാംAlso Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

വെള്ളി വില

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും കുറവുണ്ടായി. ഒരു ഗ്രാം വെള്ളിയ്ക്ക് 63.40 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 634 രൂപയാണ് വില. ഒരു കിലോഗ്രാമിന് 67,200 രൂപയും. ഇന്നലെ ഒരു കിലോ ഗ്രാം വെള്ളിയ്ക്ക് 66,700 രൂപയായിരുന്നു വില.

Read more about: gold gold price
English summary

Kerala gold price today 25/08/2021; gold price decreased, Pawan goes down by 80 Rs | രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണ വില താഴ്ന്നു

Kerala gold price today 25/08/2021; gold price decreased, Pawan goes down by 80 Rs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X