സ്വർണവിലയിലെ കുതിപ്പിനെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് നല്ലത്. കാരണം കഴിഞ്ഞ 5 ദിവസത്തിനിടെ തന്നെ 560 രൂപയാണ് പവന് കൂടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്വർണവില താഴേക്ക് വീഴണമേ എന്ന പ്രാർത്ഥനയിലാണ് ആഭരണപ്രേമികൾ. എന്നാൽ അതിനുള്ള സാധ്യത കുറവെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. സ്വർണത്തിന്‍റെ കുതിപ്പിന് കാരണമാകുന്ന നിരവധി അന്താരാഷ്ട്ര സംഭവങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വില
ഇന്ന് ഒക്ടോബര്‍ അഞ്ച് ഞായര്‍, സ്വര്‍ണവിലയില്‍ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ല. ഇന്നലെ വ്യാപാരം നടത്തിയ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 10,945 രൂപയാണ്. പവന് 87,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,09,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,940 രൂപയും പവന് 95,520 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8955 രൂപയും പവന് 71,640 രൂപയുമാണ്.
പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണമെങ്കില്‍ 1 ലക്ഷം രൂപയെങ്കിലും കേരളത്തില്‍ നല്‍കേണ്ടി വരും.

വരുന്ന ആഴ്ച നിർണ്ണായകം
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,897 രൂപയായിരുന്നു. യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു സ്വര്‍ണത്തിന്റെ മുന്നേറ്റം. എന്നാല്‍ ഡോളര്‍ വിലയില്‍ പിന്നീട് ഇടിവ് സംഭവിച്ചെങ്കിലും യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത് സ്വര്‍ണത്തിന് വീണ്ടും കരുത്തേകി. അതുകൊണ്ടുതന്നെ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ സ്വർണവില മുകളിലേക്ക് ഉയരാൻ തന്നെയാണ് സാധ്യത.
അതോടൊപ്പം സെൻട്രൽ ബാങ്കുകൾ കൂടുതലായി സ്വർണം വാങ്ങുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്കനുസരിച്ച്, ആഗോള സെൻട്രൽ ബാങ്ക് സ്വർണം വാങ്ങുന്നതിൽ പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് ധനകാര്യത്തിന്‍റെ ഉയർന്ന തലങ്ങളിൽ സ്വർണ്ണത്തിലുള്ള വിശ്വാസത്തിന്‍റെ സൂചനയാണ്.
വില ലക്ഷം കടക്കും
ഒക്ടോബർ 21-ആം തീയ്യതിയാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. സ്വാഭാവികമായും ആ സമയങ്ങളിൽ സ്വർണവ്യാപാരം വർദ്ധിക്കും. എന്നാൽ അപ്പോൾ സ്വർണം വാങ്ങുന്നവരുടെ കീശ കീറാനാണ് സാധ്യത. കാരണം വേറെ ഒന്നുമല്ല. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3950-4000 ഡോളർ(എംസിഎക്സിൽ 1,20,000-1,22,000 രൂപ) എന്ന നിലയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ. ഭൗമരാഷ്ട്രീയപരമായ പ്രശ്നങ്ങൾ വർധിച്ചാൽ ഇത് വളരെ വേഗത്തിൽ തന്നെ സംഭവിച്ചേക്കാമെന്ന് ഓഗ്‌മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി പറഞ്ഞു. ഉദാരമായ ഫെഡ് നയം, ദുർബലമായ യുഎസ് ഡോളർ, തുടർച്ചയായ ഇടിഎഫ് നിക്ഷേപങ്ങൾ, ഇന്ത്യയിലെ ഉത്സവ സീസണിലെ ശക്തമായ ആവശ്യം എന്നിവയാണ് വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications