തൊട്ടാൽ പൊള്ളും എന്ന നിലയിലേക്ക് സ്വർണവില കത്തിക്കയറുകയാണ്. പവന്‍റെ വില 1.2 ലക്ഷം കടന്നു. 2026 ജനുവരിമാസം മാത്രം ഏകദേശം 22,000 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർദ്ധിച്ചത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ സ്വർണം വാങ്ങുക എന്നത് സാധാരണക്കാർക്ക് സാധിക്കാത്ത കാര്യമായി മാറും. സ്വർണവിലയിലെ കുതിപ്പ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് വിവാഹ വിപണിയെയാണ്. കാരണം 10 പവൻ സ്വർണം വാങ്ങാൻ 15 ലക്ഷം രൂപ വേണം എന്ന അവസ്ഥയിലാണ്. മികച്ച ഡിസൈൻ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ ഇതിൽ കൂടുതൽ വില നൽകണം.
ഇന്നത്തെ വില
ഇന്ന് പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ നൽകണം. പവന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഭൗമരാഷ്ട്രീയ അപകട സാധ്യതകളും ദുര്‍ബലമായ ഡോളറും കാരണം ആഗോള സ്വർണവില ഔണ്‍സിന് 5,200 ഡോളറിന് മുകളിലാണ്. വര്‍ഷാവസാനത്തോടെ വില 6,000 ഡോളറിലെത്തുമെന്ന് സൊസൈറ്റി ജനറല്‍ പ്രവചിക്കുന്നു. ആഗോള വിപണിയിലെ കുതിപ്പാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
ഒരുപവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് തുടങ്ങിയവ നൽകണം. അതായത് ഇന്നത്തെ വിലക്കൊപ്പം 10% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,50,000 രൂപ നൽകേണ്ടി വരും.

ജനുവരി മാസത്തെ വില
ജനുവരി 1-ആം തീയ്യതി സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന്‍റെ വില 99,040 രൂപയായിരുന്നു. 5-ആം തീയ്യതി പവന്‍റെ വില 1 ലക്ഷം രൂപ കടന്നു. 10-ആം തീയ്യതി ആയപ്പോഴേക്കും പവൻ 1,03,000 രൂപയിലേക്കും 14-ആം തീയതി ആയപ്പോൾ പവൻ വില 1,05,320 രൂപയിലേക്കും കുതിച്ചു. 1.1 ലക്ഷം രൂപ കടക്കുന്നത് 20-ആം തീയ്യതിയാണ്. 28-ആം തീയ്യതി പവന്‍റെ വില 1.21 ലക്ഷവും കടന്നു. അതായത് കഴിഞ്ഞ 28 ദിവസത്തിനിടെ ഒരുപവൻ സ്വർണത്തിന് കൂടിയത് 22,080 രൂപ.
വില പിടിച്ചാൽ കിട്ടില്ല
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും കാരണം നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിൽ പണം നിക്ഷേപിക്കുന്നതിനാൽ സ്വർണ്ണം കുതിച്ചുയരുകയാണ്. കൂടാതെ, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും കറൻസികളുടെ ദുർബലതയും സ്വർണ്ണത്തിന്റെ ആവശ്യകത ഉയർത്തുന്നു.
സ്വർണ്ണ വില ഔൺസിന് 6,600 യുഎസ് ഡോളറിലെത്തുമെന്നാണ് മാർക്കറ്റ് വിദഗ്ധനായ ക്രിസ് വുഡ് പ്രവചിക്കുന്നത്. ഇന്ത്യൻ രൂപ കണക്കിലെടുക്കുമ്പോൾ സ്വർണ്ണത്തിന്‍റെ വില 2 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും.
അഡ്വാൻസ് ബുക്കിങ് ബാങ്കുകൾ നിർത്തുന്നു..?
ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങിന്‍റെ ഗുണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും. അതുകൊണ്ടുതന്നെ ഭാവിയില്‍ സ്വർണത്തിനുണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്നും രക്ഷനേടാന്‍ സാധാരണക്കാർക്ക് ഈ ബുക്കിങ് സഹായിക്കുന്നു. എന്നാൽ സ്വർണവിലയിലെ അസാധാരണമായ വർധനവും അസ്ഥിരതയും കാരണം ബുക്കിംഗ് സമയത്ത് തന്നെ മുഴുവന്‍ തുകയും ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങിയിരിക്കുകയാണ് രാജ്യത്തെ പല ജ്വല്ലറി ഉടമകളും. ഇതോടെ 15-20% മുൻകൂർ തുക മാത്രം നൽകി ആഭരണങ്ങൾ സുരക്ഷിതമാക്കുന്ന പരമ്പരാഗത ടോക്കൺ സംവിധാനം ഇനി ഉണ്ടായേക്കില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications