വമ്പൻ ട്വിസ്റ്റ്. കേരളത്തിലെ സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് സ്വർണ വില 56,000ലേയ്ക്ക് മറിഞ്ഞ് വീണു. ഇത് അപ്രതീക്ഷിത വിലക്കുറവാണ്. ഇന്നലെ 120 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് പവനി 520 രൂപ കുറഞ്ഞ് വില 56,560 രൂപയായി. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസകരമായ വാർത്തയാണ്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. വിവാഹ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നവർക്കും ഈ ഇടിവ് ആശ്വസിക്കാം.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 7070 രൂപയായി. പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 70,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7713 രൂപയും പവന് 61,704 രൂപയുമാവുന്നു.18 കാരറ്റിന് ഒരു ഗ്രാമിന് 5,785 രൂപയും പവന് 46,280 രൂപയുമാണ്. ഇന്നത്തെ വിലക്കുറവ് പ്രവചനാതീതമായി.

വില ഇടിഞ്ഞു... പലിശ നയം വില്ലനായോ..?
ഇന്നലെയായിരുന്നു യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നയം പ്രഖ്യാപിച്ചത്. ഇന്നലെ തുടർച്ചയായ മൂന്നാം വട്ടവും യു.എസ് പലിശ വെട്ടിക്കുറച്ചു. ഇതോടെ രാജ്യന്തര വില ഔൺസിന് 2586ലേക്ക് വീഴുകയും പിന്നീട് 2612ലേക്ക് കയറുകയും ചെയ്തു. ഇതോടെയാണ് കേരളത്തിലെ വില ഇടിഞ്ഞത്.
സാധാരണഗതിയിൽ യു.എസ് പലിശ വെട്ടിക്കുറക്കുമ്പോൾ കേരളത്തിൽ സ്വർണ വില വർദ്ധിക്കുകയാണ് പതിവ്. എന്നാൽ ഇന്ന് വില തകർന്നടിഞ്ഞു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് കൃത്യമായി ആഭരണം കിട്ടണമെന്നില്ല. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7653 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്.
ഇന്നാണ് നല്ല നേരം... വേഗം ബുക്ക് ചെയ്തോളൂ...
ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഇതാണ് ബെസ്റ്റ് ടൈം. വേഗം തന്നെ ബുക്ക് ചെയ്തോളൂ... വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും ആഭരണപ്രേമികൾക്കും ഇന്നത്തെ വിലക്കുറവ് ഏറെ ആശ്വാസകരമാണ്. വേഗം തന്നെ ബുക്ക് ചെയ്തോളൂ.. ഇന്നത്തെ വിലക്കുറവോടെ വില 56,000ലേക്ക് വീണു. ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
