സ്വർണം വാങ്ങാൻ ഇനി അൽപം വിയർക്കും. പൊന്നിന്റെ വില കുതിച്ചു കയറുന്നു. എങ്ങോട്ടാണ് ഈ വിലക്കയറ്റം? ഇന്നും സ്വർണ വില ഉയർന്നു. പവന് 120 രൂപ കയറി. ഈ വിലക്കയറ്റം തുടർന്നാൽ ഉടൻ തന്നെ പവൻ വില 60000ലേക്ക് എത്തും. ഇന്നത്തെ വിലക്കയറ്റം ആശങ്കയുണർത്തുന്നു. ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്ക് ആഭരണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാവും.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ ഉയർത്തുന്നത്. ഇന്നത്തെ വില ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ്. അടുത്ത ദിവസവും വില കുതിച്ചാൽ സ്വർണ വില കൈവിട്ടു പോവും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7300 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 58,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7964 രൂപയും പവന് 63,712 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5973 രൂപയും പവന് 47,784 രൂപയുമാണ്.
ജനുവരി 1ന് ഏറ്റവും കുറഞ്ഞ വിലയായ 57,200ലായിരുന്നു വ്യാപാരം നടന്നത്. 10 ദിവസം കൊണ്ട് 1200 രൂപയാണ് പവന് വർദ്ധിച്ചത്. വെറും 10 ദിവസം കൊണ്ട് ഇത്രയും വില ഉയർന്നാൽ ജനുവരി അവസാനിക്കുമ്പോൾ എത്ര രൂപ ഉയരും?

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിലയിൽ മാറ്റം വരുന്നത്. സാധാരണയായി ഡോളർ കുതിച്ചുയരുമ്പോൾ സ്വർണ വില കുറയും. കഴിഞ്ഞ ദിവസങ്ങളിൽ ഡോളർ ഇൻഡക്സിൽ കാര്യമായ മുന്നേറ്റം പ്രകടമല്ല, അത് സ്വർണ വിലക്ക് അനുകൂല സാഹചര്യമായി. വില ഉയരുന്നതിനാൽ ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ ഇന്നത്തെ സ്വർണ വിലക്കൊപ്പം കണക്കാക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,200 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,945 രൂപ കൊടുക്കണം. 5% പണിക്കൂലിയാണ് ഇവിടെ കണക്കാക്കിയത്. ഓരോ ജ്വല്ലറികളിലേയും ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഈ തുകയിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.
സ്വർണ വില കൈവിട്ടു പോവുമോ?
ഇന്നും സ്വർണ വില കുതിച്ചുയരുന്നു. ആഭരണം വാങ്ങുന്നവർ എന്തു ചെയ്യും? വില ഇനിയും കുതിച്ചുയർന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും വലിയ വിലയിലേക്ക് സ്വർണം ഉയരും. സാധാരണക്കാർക്ക് ഈ വില താങ്ങാവുന്നതിലും അധികമാവും. എങ്കിലും വിവാഹ ആവശ്യങ്ങൾക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാം. ഈ ട്രെൻഡ് തുടർന്നാൽ 2024 ഒക്ടോബർ മാസത്തിലെ റെക്കോർഡ് ജനുവരിയിൽ തന്നെ തകർക്കും.


Click it and Unblock the Notifications