ദേ വീണ്ടും കുറഞ്ഞു. ക്രിസ്മസ് തിരക്കിൽ കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ വില തുടർന്നിരുന്നു. ഇന്നത്തെ വിലയിടിവ് വീണ്ടും ആശ്വാസമേകുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയിലാണ് വ്യാപാരം നടന്നത്.
ഡിസംബർ 20 ന് പവന് 240 രൂപ കുറഞ്ഞ് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഇടിഞ്ഞിരുന്നു. തൊട്ടുത്ത ദിവസം വില നേരിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഇടിഞ്ഞു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 7090 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 56,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 70,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7735 രൂപയും പവന് 61,880 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5801 രൂപയും പവന് 46,408 രൂപയുമാണ്. ഡിസംബർ 2ന് ഇതേ വിലയിലാണ് വ്യാപാരം നടന്നത്.

ക്രിസ്മസ് ആഘോഷത്തിൽ സ്വർണത്തിന് തളർച്ച
രാജ്യാന്തര വിപണി ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. ഇതോടെ സ്വർണ വിലയിൽ കാര്യമായ കയറ്റം വരുന്നില്ല. ഇതേ ട്രെൻഡ് കേരളത്തിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ 5 ദിവസമായി സ്വർണ വില 56000ൽ തുടരുകയാണ്.
എന്നാൽ വരും ദിവസങ്ങളിൽ ഇന്ത്യയിൽ സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ പ്രശ്നങ്ങൾ അവസാനിക്കാത്തതിനാൽ രാജ്യാന്തര തലത്തിൽ സ്വർണ വില ഇനിയും ഉയരാൻ സാധ്യത ഏറെയാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,390 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,710 രൂപ കൊടുക്കണം. ഏകദേശം 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. എങ്കിലും ഓരോ ജ്വല്ലറികശും ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഈ തുകയിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.
ബുക്ക് ചെയ്യാം....
സ്വർണ വില വീണ്ടും കുറയുന്നു. ഇതാണ് ബെസ്റ്റ് ടൈം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നടുവിലും ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. സ്വർണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ ബുക്ക് ചെയ്യാം. ഇന്നത്തെ സ്വർണ വിലയിൽ നേരിയ ഇടിവാണെങ്കിലും അൽപം ആശ്വാസം നൽകുന്നു. വിവാഹ ആഭരണങ്ങൾ വാങ്ങുന്നവർ തന്നെ ബുക്ക് ചെയ്യാം. ഡിസംബറിൽ സ്വർണ വിലയിൽ പല മാറ്റങ്ങളും ഉണ്ടാവും. ചിലപ്പോൾ അപ്രതീക്ഷിതമായി സ്വർണ വില ഉയർന്നേക്കാം. നിലവിൽ 57000 കടന്നിട്ടില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
