രണ്ട് ദിവസത്തെ തുടർച്ചയായ വിലക്കയറ്റത്തിനു ശേഷം ഇന്ന് സ്വർണ വില കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ഇന്നലെ നേരിയ ഇറക്കത്തോടെയാണ് വ്യാപാരം പുരോഗമിച്ചത്. അത് ഇന്ന് ആഭ്യന്തര വിപണിയെ ബാധിച്ചു. ഇന്നത്തെ വിലക്കുറവോടെ ജ്വല്ലറികളിൽ തിരക്കേറും. ഫെബ്രുവരിയിൽ 64,000 രൂപയിൽ എത്തിയ സ്വർണ വില ഇനിയും 65,000ലേക്ക് എത്തിയിട്ടില്ല. അതായത് വിലയിൽ ഏറ്റക്കുറച്ചിലുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. വിവാഹപാർട്ടികൾക്ക് ഇന്നത്തെ വിലക്കുറവിൽ ആഭരണം വാങ്ങാം.
രാജ്യാന്തര വിലയിലെ തളർച്ചക്കു കാരണം അമിതമായി സ്വർണ നിക്ഷേപങ്ങളിൽ നിന്ന് ലാഭം എടുത്തതാണ്. നിലവിൽ യു.എസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകുന്നു. അതിൻ്റെ ഭാഗമായി തൊഴിലവസരങ്ങൾ കുറയുകയും. ജി.ഡി.പി വളർച്ചാ പ്രതീക്ഷയിലെ വീഴ്ചയും ആളുകളെ ആശങ്കപ്പെടുത്തുന്നു. ഒപ്പം ഡോളറും ഇൻഡക്സിൽ വീണു. ഇതോടെ ആളുകൾ സ്വർണ നിക്ഷേപങ്ങളിൽ നിന്ന് ലാഭമെടുത്തു. ഇത് സ്വർണ വിലയെ ആടിയുലച്ചു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 8020 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 64,160 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8749 രൂപയും പവന് 69,992 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6562 രൂപയും പവന് 52,496 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,896.84 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 2900 ഡോളറിനു മുകളിലായിരുന്നു വ്യാപാരം നടന്നത്. ഇന്നത്തെ നേരിയ വീഴ്ചയാണ് ആഭ്യന്തര വിപണിയെ തളർത്തിയത്. ഡോളർ ദുർബലമായിട്ടും രൂപയും തളർന്നു. അല്ലെങ്കിൽ ആഭ്യന്തര വിപണിയിൽ ഇനിയും സ്വർണ വില കുറഞ്ഞേനെ.

കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് എത്ര സ്വർണം വരെ കൊണ്ടുവരാം?
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഏകദേശം 69,442 രൂപയുണ്ടെങ്കിലാണ് ഒരു പവൻ സ്വർണാഭരണം വാങ്ങാിക്കാൻ സാധിക്കുന്നത്. എങ്കിൽ ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,726 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും ഈടാക്കുന്നതാണ് ആഭരണ വിലയിൽ മാറ്റം വരുന്നതിന് കാരണം.
ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. എന്നാൽ അതിൽ കൂടുതൽ പണിക്കൂലി ഈടാക്കിയാൽ ഈ തുകയിൽ മാറ്റം വരും. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. നിലവിലെ വില അനുസരിച്ച് ആഭരണ വില 70,000ലേക്ക് അടുക്കുന്നു.
സ്വർണത്തിന് വില കുറഞ്ഞു, അഡ്വാൻസ് ബുക്ക് ചെയ്യുന്നോ?
ഇന്ന് സ്വർണ വില കുറഞ്ഞു. കുറഞ്ഞു കൂടിയും സാധാരണക്കാരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്. ഇന്ന് വില ഇടിഞ്ഞെങ്കിലും നാളെ ചിലപ്പോൾ വില ഉയർന്നേക്കാം. വിവാഹാഘോഷങ്ങൾക്ക് ആഭരണം വാങ്ങുന്നവർ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്തോളൂ. വരും ദിവസങ്ങളിലും ഇരട്ടിയിലധികം കുതിച്ചാൽ വാങ്ങുന്നവർക്ക് നഷ്ടം സൃഷ്ടിക്കും.
സ്വർണ നിക്ഷേപങ്ങളും മികച്ച ഓപ്ഷനാണ്. അതിനു ഇന്നത്തെ വിവിധ നിക്ഷേപങ്ങളെ കുറിച്ച് മനസിലാക്കി നിശ്ചിത ഇടവേളകളിൽ നിക്ഷേപിച്ചാൽ ഭാവിയിലേക്ക് സ്വർണം വാങ്ങാം. സ്വർണം എന്നും മികച്ച ആസ്തിയാണ്, അതിനാൽ നിങ്ങളുടെ സ്വർണ ആഭരണങ്ങളും വലിയ നിക്ഷേപമാണ്. അവയും സൂക്ഷിക്കുക.


Click it and Unblock the Notifications