കേരളത്തിലെ സ്വർണത്തിന് ഇതെന്തു പറ്റി? സ്വർണ വില വീണ്ടും താഴേക്ക് വീഴുന്നു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വില ഇന്ന് രേഖപ്പെടുത്തി. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇത് വമ്പൻ ഇടിവാണ്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഇടിയുന്നത്. ഈ മാറ്റം പ്രവചനാതീതമാവുന്നു. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചിട്ടും സ്വർണ വില ഇടിയുന്നു. ഇന്നത്തെ വിലക്കുറവ് വിവാഹ ആഘോഷങ്ങൾക്ക് ആഭരണം വാങ്ങുന്നവർക്ക് അനുഗ്രഹമായി.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 7040 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയുമായി. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 70,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7680 രൂപയും പവന് 61,440 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5760 രൂപയും പവന് 46,080 രൂപയുമാണ്. ഡിസംബറിലെ കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ട് 880 രൂപയാണ് പവന് കുറഞ്ഞത്. പലിശ വെട്ടിക്കുറച്ചിട്ടും സ്വർണ വിലയിൽ ഇടിവ്.

സ്വർണ വില കുറയുന്നു...
ഇന്നും സ്വർണ വില ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റം കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിക്കുന്നു. യു.എസ് ഫെഡ് റിസേർവ് പലിശ നിരക്ക് കുറച്ചെങ്കിലും സ്വർണ വില കുറഞ്ഞില്ല. ഇതിന് മറ്റു ചില കാരണങ്ങളുമുണ്ട്. അതായത് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തകർന്നതോടെ ഇന്ത്യയിലേക്കുള്ള സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കാൻ കാരണമാവുന്നു. ഇത് സ്വർണ വിലയെ തളർത്തുന്നു.
ഇന്ന് രാജ്യാന്തര വില ഔൺസിന് 2,590 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ 2,598 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ ഇടിവ് വന്നതോടെ നാളെ സ്വർണ വില ഉയരുമോ? നിലവിലെ വിലക്കുറവ് നിരന്തരമല്ലെന്ന് വ്യക്തമാണ്.
ഡിസംബർ 1ന് 57,200 രൂപയിലാണ് സ്വർണ വില വ്യാപാരം നടന്നത്. ഇന്ന് ഡിസംബർ 20ന് വില 56,320ലെത്തി. 880 രൂപയാണ് 20 ദിവസം കൊണ്ട് പവന് കുറഞ്ഞത്.
വില പിന്നെയും കുറയുന്നു... സ്വർണം വാങ്ങാം...
സ്വർണ വില പിന്നെയും ഇടിഞ്ഞു. സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ... ഇന്നത്തെ കുറഞ്ഞ സ്വർണ വിലയിൽ ആഭരണം വാങ്ങാം... വിവാഹാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവരും ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇന്നേക്ക് മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഇടിയുന്നത്. ഇതേ വിലക്കുറവ് നാളെയും പ്രതീക്ഷിക്കരുത്. ഒരു കനത്ത വിലക്കയറ്റത്തിനു മുന്നേ സ്വർണാഭരണം വാങ്ങിക്കോളൂ.....
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
