സ്വർണ വില കുതിച്ച് കുതിച്ച് ഇന്ന് താഴേക്ക്. ആഭരണപ്രേമികൾക്ക് ആശ്വസിക്കാം. ഇന്ന് സംസ്ഥാനത്തെ സ്വർണ വിലയിൽ കനത്ത് ഇടിവ്. കഴിഞ്ഞ ആഴ്ച മലക്കം മറിഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 800 രൂപയാണ് കുറഞ്ഞത്. വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ സ്വർണ വില ഏറെ ആശ്വാസകരം. ശനിയാഴ്ച 600 രൂപ വർദ്ധിച്ച് പവന് 58400 രൂപയായിരുന്നു. ഇന്ന് പവന് 57600 രൂപയായി കുറഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും അലയടിക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് 7200 രൂപയായി. പവന് 800 രൂപ കുറഞ്ഞ 57,600 രൂപയായി. ഒരാഴ്ച കൊണ്ട് പവന് 2920 രൂപയും ഗ്രാമിന് 365 രൂപയുമാണ് വർദ്ധിച്ചത്. അതിനാൽ തന്നെ ഇന്നലെ വിലയിറക്കം ഏറെ ആശ്വാസം നൽകുന്നു. നവംബർ 7 നു ശേഷം ഏറ്റവും ഉയർന്ന സ്വർണ വില നവംബർ 23 ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്.
ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7855 രൂപയും പവന് 62,840 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5891 രൂപയും പവന് 47,128 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് കൃത്യമായി ആഭരണം കിട്ടണമെന്നില്ല. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 62,350 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7795 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്.
യു.എസ് സമ്പദ് വ്യവസ്ഥ സ്വർണ വില ഉയർത്തുമോ?
കഴിഞ്ഞ ആഴ്ച സ്വർണ വില ശക്തമായ കുതിപ്പ് കാഴ്ച വെച്ചിരുന്നു. അതിന്റെ ഭാഗമായി എല്ലാവരും ലാഭം നേടാനായി സ്വർണ നിക്ഷേപങ്ങളിൽ അധികമായി നിക്ഷേപിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഈ വിലക്കുറവ് സംഭവിച്ചത്. കഴിഞ്ഞയാഴ്ച ഔൺസിന് 2715 ഡോളറിലേക്ക് കുതിച്ച രാജ്യാന്തര വില ഇന്ന് നിലവിൽ 2667 ഡോളറിൽ എത്തി നിൽക്കുന്നു. രാജ്യാന്തര വിലയിലും ഇടിവുണ്ടായി.
യു.എസിലെ പണപ്പെരുപ്പം ഭീതി പരത്തുന്നുണ്ട്. അതിനാൽ തന്നെ അടിസ്ഥാന പലിശ നിരക്ക് കുറക്കുന്നതു സംബന്ധിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവും. ഇതനുസരിച്ച് പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കാം. ഇതിൽ വ്യക്തത ഇല്ല. അഥവാ പലിശ നിരക്ക് കുറച്ചാൽ സ്വർണ വില ഇനിയു ഉയരും.
കിതക്കുന്നു....
സ്വർണ വില താഴേക്ക് വീഴുന്നു. ഒരാഴ്ചത്തെ കുതിപ്പിന് ശേഷം സ്വർണ വിലയിൽ കനത്ത ഇടിവുണ്ടായി. ഇന്നത്തെ സ്വർണ വില അൽപം ആശ്വാസം നൽകുന്നു. വിവാഹ ആവശ്യങ്ങൾക്കായി ഇന്ന് തന്നെ സ്വർണാഭരണം ബുക്ക് ചെയ്യാം. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം, അതിനു മുന്നേ ആഭരണം വാങ്ങാൻ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്യാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications