നീണ്ട 6 ദിവസത്തിനു ശേഷം കേരളത്തിലെ സ്വർണ വില കുറഞ്ഞു. ഡിസംബർ 9 മുതൽ 11 വരെ തുടർച്ചയായിട്ടാണ് വില കയറിയത്. ഇന്നത്തെ വില ഇടിഞ്ഞതോടെ വില 57,000ലേക്ക് ഇറങ്ങി. ഇത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസകരമായ വാർത്തയാണ്. ഈ മാസത്തെ ട്രെൻഡ് അനുസരിച്ച് ഒരു ദിവസം സ്വർണ വിലയിൽ മാറ്റമില്ലാതെ തുടർന്നാൽ തൊട്ടടുത്ത ദിവസം വില ഇടിയുന്നു. ഇന്നലെ സ്വർണ വില മാറ്റമില്ലായിരുന്നു. ബുധനാഴ്ച സ്വർണ വില പവന് 640 രൂപ വർദ്ധിച്ച് 58,280 രൂപയായിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 7230 രൂപയായി. പവന് 440 രൂപ ഇടിഞ്ഞ് 57,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7887 രൂപയും പവന് 63,096 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5916 രൂപയും പവന് 47,328 രൂപയുമാണ്.

സ്വർണവും യുദ്ധവും....
സിറിയൻ സംഘർഷം, യു.എസ് പലിശ നിരക്ക് കുറയുന്നത്, ചൈന സ്വർണം വാങ്ങുന്നത് വീണ്ടും തുടങ്ങിയത് അങ്ങനെ സ്വർണ വില ഉയരാൻ കാരണങ്ങൾ ഒരുപാടുണ്ട്. സാധാരണയായി യുദ്ധങ്ങൾ പുറപ്പെടുവിച്ചാൽ സ്വർണ വിലയ്ക്ക് ഏറെ അനുകൂലമാണ്. മാത്രമല്ല യു.എസ് സാമ്പദ് വ്യവസ്ഥയും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വില ഇന്ന് 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിനു മുന്നേ 2,700നു മുകളിലേയ്ക്ക് വില ഉയർന്നിരുന്നു.
സ്വർണത്തിന് വില ഉയരുമ്പോൾ ആളുകളെല്ലാം സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യും. അതായത് സ്വർണത്തിന് വില കയറുമ്പോഴാണ് സ്വർണ നിക്ഷേപങ്ങൾക്കും മൂല്യം വർദ്ധിക്കുന്നത്. ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ നിന്ന് അധികമായി ലാഭം എടുക്കാൻ തുടങ്ങിയതോടെയാണ് ഇന്ന് സ്വർണ വില ഇടിഞ്ഞത്.
വിലയിൽ ഇടിവ്, അഡ്വാൻസ് ബുക്ക് ചെയ്യുന്നുണ്ടോ?
സ്വർണ വില ഇടിഞ്ഞതോടെ സ്വർണാഭരണം വാങ്ങാനുള്ള തിരക്കും വർദ്ധിക്കും. ആഭരണം വാങ്ങാൻ പ്ലാനുള്ളവർ ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. വിവാഹം പോലുള്ള ആഘോഷങ്ങൾക്കു വേണ്ടി ആഭരണം വാങ്ങുന്നവരും ഇന്നത്തെ വിലയിൽ ബുക്ക് ചെയ്തോളൂ. നാളെയും വില കുറഞ്ഞാൽ ആഭരണം വാങ്ങുന്നവരുടെ എണ്ണം കൂടിയേക്കാം. എന്നാൽ സ്വർണ വില പ്രവചനാതീതമായതിനാൽ വില കുറയുമ്പോൾ മുൻകൂട്ടി ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
