സ്വർണ വില ഇന്ന് ഉയർന്നു. രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില ശക്തി പ്രാചിച്ചു. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്. ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവർക്കും ഇത് ദുഖ വാർത്തയാവും. കഴിഞ്ഞ ആഴ്ചയിലെ വിലക്കയറ്റം ഏറെ ചർച്ചയായിരുന്നു. എന്നാൽ രണ്ട് ദിവസത്തെ ഇറക്കത്തിനു ശേഷം വീണ്ടും വില കയറി. ഇന്നലെ 960 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിലക്കയറ്റം വരും ദിവസങ്ങളിലും ഉയർന്നേക്കാം.
ഇന്നത്തെ വില
ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. ഒരു ഗ്രാമിന് 25 രൂപ വർദ്ധിച്ച് 7105 രൂപയായി. പവന് 200 രൂപ വർദ്ധിച്ച് ഇന്ന് 56,840 രൂപയായി. ഇന്നലെ പവന് 56,640 രൂപയും ഗ്രാമിന് 7080 രൂപയുമായിരുന്നു. പക്ഷേ ഇന്ന് അപ്രതീക്ഷിതമായ വിലക്കയറ്റമാണ് സംഭവിച്ചത്. വരും ദിവസങ്ങളിൽ വില വർദ്ധിച്ചാൽ 60,000 ഭേദിച്ചേക്കാം.
ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7751 രൂപയും പവന് 62,008 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5813 രൂപയും പവന് 46,504 രൂപയുമാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകൾ അധികമായി ഈടാക്കുന്നതിനാലാണ് സാധാരണ സ്വർണ വിലയേക്കാളും ആഭരണം വാങ്ങുമ്പോൾ വില വർദ്ധിക്കുന്നത്. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,527 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7690 രൂപ കൊടുക്കണം.
പണിക്കൂലിയിൽ വ്യത്യാസം വരുന്നതിനു അനുസരിച്ച് ഓരോ ജ്വല്ലറികളിലും ഈ വിലയിൽ മാറ്റം വരും. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്.

സ്വർണ വില വീണ്ടും ഉയർന്നു...
രാജ്യാന്തര വിലയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുദ്ധം അവസാനിക്കുന്നു എന്ന വാർത്ത എത്തിയപ്പോൾ ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഇന്നും സ്വർണ വില കുറയുമായിരുന്നു. പക്ഷേ യു.എസ് സാമ്പത്തിക മേഖലയിലെ മാറ്റങ്ങളാണ് ഇന്ന് വില കയറാൻ കാരണം.
ഇന്ന് രാജ്യാന്തര വില ഉയർന്നിരുന്നു. ഔൺസിന് 2639 ഡോളറിലേക്ക് വില ഉയർന്നു. അതും സ്വർണ വിലയ്ക്ക് ആശ്വാസമായി.
വില കയറി... ആഭരണങ്ങൾ ബുക്ക് ചെയ്യുന്നുണ്ടോ?
സ്വർണ വില വീണ്ടും ഉയരുന്നു. രണ്ട് ദിവസം വില ഇടിഞ്ഞെങ്കിലും ഇന്ന് വീണ്ടും കയറി. വിവാഹ ആവശ്യങ്ങൾക്കെല്ലാം സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. വരും ദിവസങ്ങളിലും വില കുതിച്ചേക്കാം. നിലവിൽ സ്വർണ വില 57000 കടന്നിട്ടില്ല. അതിനു മുന്നേ ആഭരണം ബുക്ക് ചെയ്താൽ ഇന്നത്തെ വിലയ്ക്ക് വാങ്ങാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications