സ്വർണ വില കുറഞ്ഞും കൂടിയും. ഇന്ന് കേരളത്തിൽ സ്വർണ വില വർദ്ധിച്ചു. പവന് 480 രൂപയാണ് ഇന്ന് വർദ്ധിച്ചത്. നവംബറിൽ കാര്യമായി വില കുറഞ്ഞ സ്വർണത്തിന് ഇന്ന് വലിയൊരു ചാഞ്ചാട്ടം വീണ്ടും രേഖപ്പെടുത്തി. രാജ്യാന്ത വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നവംബർ 15 നേരിയ ഉയർച്ച വന്നപ്പോൾ നവംബർ 16 ന് അതേ വില താഴോട്ടും വീണിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്കാണ് വില കയറിയത്.
ഇന്നത്തെ വില
ഇന്ന് സ്വർണ വില ഒരു ഗ്രാമിന് 60 രൂപ വർദ്ധിച്ച് 6995 രൂപയായി. ഗ്രാമിന്റെ വില 7000ലേക്ക് എത്താൻ വെറും 5 രൂപ മാത്രം മതി. പവന് ഇന്ന് 480 രൂപ വർദ്ധിച്ച് 55,960 രൂപയായി. സ്വർണ വിലയിൽ ഇന്ന് കാര്യമായ ചലനം ഉണ്ടായിട്ടുണ്ട്. പവന്റെ വില വീണ്ടും 60,000 രൂപയിലേക്ക് അടുക്കുന്നു. വരും ദിവസങ്ങളിൽ വിലക്കയറ്റം വന്നാൽ 60,000 ഭേദിക്കും. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 69,950 രൂപ വേണം.
ഇന്ന് വില കയറി...
രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലെ വിലയെ ബാധിച്ചത്. ഇപ്പോൾ ഔൺസിന് 2,590 ഡോളറിലേക്ക് വിലകയറിയതോടെ കേരളത്തിലെ സ്വർണ വിലയിലും കയറ്റം സംഭവിച്ചു. എന്നാൽ നിലവിലെ ഈ വിലക്കയറ്റം താത്കാലികം മാത്രമായിരിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. യു.എസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ പണപ്പെരുപ്പം വർദ്ധിക്കാനിടയായി. മാത്രമല്ല ഡോളറിന്റെ കുതിപ്പും, ബോണ്ടും ഓഹരികളും ക്രിപ്റ്റോ കറൻസിയുടേയും മൂല്യം ഉയർന്നതോടെ സ്വർണനിക്ഷേപങ്ങളുടെ ശോഭ കുറഞ്ഞു.

ഡോളർ കുതിച്ചുയർന്നതോടെ സ്വർണം വാങ്ങാനും സാധിക്കാതെ വന്നു. ഇത് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം ഉപഭോക്താക്കൾക്ക് ആകാംഷയും നിരാശയും ഒരുപോലെ ഉണ്ടാക്കുന്നു. പൊതുവേ നവംബറിലെ സ്വർണവിലയുടെ വീഴ്ച സാധാരണക്കാർക്ക് ആശ്വാസമാണ്. നിലവിൽ ഡോളറിന്റെ മൂല്യം മാറ്റമില്ലാതെ ഉയർന്ന് നിൽക്കുന്നതും സ്വർണ വില കുറയാൻ മറ്റൊരു കാരണമാണ്.
ഒരു പവൻ ആഭരണം വാങ്ങാൻ....
സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു. അപ്രതീക്ഷിതമായ കയറ്റമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ നിന്നും ഒരു പവൻ ആഭരണം വാങ്ങാൻ 60,575 രൂപ വേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 7,572 രൂപയും കൊടുക്കണം.
സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഓരോ ജ്വല്ലറിയിലും പണിക്കൂലി വ്യത്യസ്തമായിരിക്കും. അതിനാൽ ഇവിടെ നൽകിയ വിലയിൽ വ്യത്യാസം വന്നേക്കാം. സീസണുകളിൽ ചില ഓഫറുകൾ ഉണ്ടെങ്കിൽ ചിലപ്പോൾ ഇതിലും വിലക്കുറവ് സംഭവിക്കാം. ചില ജ്വല്ലറികൾ ഡിസ്കൗണ്ടുകളും നൽകാറുണ്ട്.
ഇനിയും കുറയും.....
ഇന്നത്തെ വില അനുസരിച്ച് വില ഇനിയും വർദ്ധിക്കണമെന്നില്ല. എന്നാൽ സ്വർണ വില അപ്രതീക്ഷിതമായി കൂടാനും സാധ്യതയുണ്ട്. ഇന്ന് തന്നെ ബുക്ക് ചെയ്താൽ ഇന്നത്തെ വിലയ്ക്ക് ആഭരണം വാങ്ങാൻ സാധിക്കും. പ്രതീക്ഷിക്കാത്ത വിലക്കയറ്റം സംഭവിക്കുന്നതിനു മുന്നേ ആഭരണങ്ങൾ വാങ്ങുന്നതാണ് ബുദ്ധി.


Click it and Unblock the Notifications