കിതച്ച് കിതച്ച് കുതിപ്പിലേക്ക്; സ്വർണ വില കുതിച്ചുയരുന്നു, രണ്ട് ദിവസം കൊണ്ട് 1040 രൂപ കൂടി

സ്വർണ വില വീണ്ടും ശക്തിയാർജ്ജിക്കുന്നു. ഇന്നും സംസ്ഥാനത്തെ സ്വർണ വില മുകളിലേക്ക്. ഇന്ന് പവന് 560 രൂപയാണ് വർദ്ധിച്ചത്. സ്വർണം വമ്പൻ തിരിച്ചു വരവാണ് ഇന്നത്തെ വിലക്കയറ്റത്തോടെ നടത്തിയത്. ഇന്ന് പവന് 56520 രൂപക്കാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. അങ്ങനെ 5 ദിവസത്തിനു ശേഷം വീണ്ടും സ്വർണ വില 56000 കടന്നു. ഇന്നലെ പവന് 480 രൂപയായിരുന്നു വർദ്ധിച്ചത്. ഇന്നത്തെ വിലക്കയറ്റം സാധാരണക്കാരെ കൂടുതൽ നിരാശരാക്കും.

ഇന്നത്തെ വില

ഇന്ന് സ്വർണ വില ഒരു ​ഗ്രാമിന് 70 രൂപ വർദ്ധിച്ച് 7065 രൂപയായി. പവന് 560 രൂപ വർദ്ധിച്ച് ഇന്ന് 56520 രൂപയായി. രണ്ട് ദിവസം കൊണ്ട് 1040 രൂപയാണ് വർദ്ധിച്ചത്. അപ്രതീക്ഷിതമായ വിലക്കയറ്റം സാധാരണക്കാർക്ക് ദുഖകരമായ വാർത്തയായി മാറുന്നു. സ്വർണത്തിന്റെ കനത്ത തിരിച്ചടിക്കു ശേഷമാണ് ഈ കുതിപ്പ്. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 70650 രൂപയാവുന്നു.

24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 7707 രൂപയും പവന് 61,656 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 5781 രൂപയും പവന് 46248 രൂപയുമാണ്.

ഒരു പവൻ ആഭരണം വാങ്ങാൻ ?

3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ഘടകങ്ങളാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധികമായി വരുന്ന വില. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,180 രൂപ മതി. ഒരു ​ഗ്രാം ആഭരണത്തിന് ഇന്ന് 7648 രൂപ കൊടുക്കണം. ഈ വിലയ്ക്ക് എല്ലാ ജ്വല്ലറികളിലും ആഭരണം കിട്ടില്ല. ചില വ്യത്യാസങ്ങൾ വന്നേക്കാം. ഓരോ ജ്വല്ലറിയും ഈടാക്കുന്ന പണിക്കൂലി മാറുന്നത് അനുസരിച്ച് വിലയിനത്തിൽ നേരിയ വ്യത്യാസം വന്നേക്കാം. 5 മുതൽ 30 ശതമാനം വരെയാണ് സാധാരണയായി പണിക്കൂലി കണക്കാക്കുന്നത്.

കിതച്ച് കിതച്ച് കുതിപ്പിലേക്ക്; സ്വർണ വില കുതിച്ചുയരുന്നു, രണ്ട് ദിവസം കൊണ്ട് 1040 രൂപ കൂടി

സ്വർണം മുന്നോട്ട് കുതിച്ചുയരുന്നു

റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തി പ്രാപിച്ചതോടെയാണ് സ്വർണ വില വീണ്ടും ഉയരുന്നത്. യുദ്ധങ്ങൾ ആ​ഗോള സാമ്പത്തിക മേഖലയ്ക്ക് എന്നും തിരിച്ചടിയാണ്. ഇത് വിപണിയേയും കാര്യമായി ബാധിക്കും. ഇതോടെ സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല യു.എസ് ഡോളറിന്റെ വീഴ്ചയും സ്വർണ വിലയ്ക്ക് ആശ്വാസമായി മാറി.

രാജ്യാന്തര വിലയിലെ കുതിപ്പ് കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിച്ചിരിക്കുന്നു. നിലവിൽ 2,623 ഡോളറിലാണ് വ്യാപാരം നടക്കുന്നത് എന്നതും ശ്രദ്ധേയം. വിദ​​ഗ്ദരുടെ നി​ഗമനത്തിൽ രാജ്യാന്തര സ്വർണ വില 3000 ഡോളർ കടക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ സ്വർണത്തിന്റെ വിലയിലും അത് കാര്യമായി പ്രതിഫലിക്കും.

ഇനിയും വില കയറുമോ?

ഇന്നും സ്വർണ വില മുകളിലേക്ക് കയറി. രണ്ട് ദിവസം കൊണ്ടാണ് ഈ കയറ്റം. എന്നാൽ സ്വർണാഭരണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ വില കുതിച്ചാൽ ഒക്ടോബറിലെ അതേ അവസ്ഥയാവും സാധാരണക്കാർ നേരിടേണ്ടി വരിക. ഇന്നത്തെ വിലയിൽ ആഭരണം ബുക്ക് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X