മാരത്തൺ തുടരും, സ്വർണം സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് 63,000 കടന്ന് കുതിപ്പ് തുടരുന്നു

സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ? സ്വർണ വില ഇന്നും ഉയർന്നിട്ടുണ്ട്. ഇന്ന് വില ഉയർന്നതോടെ 63,000 കടന്ന് സ്വർണം കുതിപ്പ് തുടരുന്നു. പവന് 760 രൂപയാണ് ഇന്ന് ഉയർന്നത്. ഈ വിലക്കയറ്റം അപ്രതീക്ഷിതമല്ലെങ്കിലും ഈ വിവാഹ സീസണിൽ താങ്ങാവുന്നതിലും അപ്പുറമാവുന്നു. ഇപ്പോൾ സ്വർണാഭരണം വാങ്ങുന്നവർ 65,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും എന്നതാണ് സത്യം. 18 കാരറ്റ് സ്വർണവും 51,000 കടന്ന് സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നു.

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ​ഗ്രാമിന് 95 രൂപ വർദ്ധിച്ച് 7905 രൂപയായി. പവന് 760 രൂപ വർദ്ധിച്ച് 63,240 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 79,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 8624 രൂപയും പവന് 68,992 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6468 രൂപയും പവന് 51,744 രൂപയുമാണ്.

ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,857 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്വർണ വില രാജ്യാന്തര വിപണിയിലും ശക്തമായി കുതിക്കുന്നു. ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നെങ്കിൽ ട്രംപിൻ്റെ താരിഫ് നയം സ്വർണത്തിന് ആശ്വാസമാവുന്നു.

ചൈനയും അമേരിക്കയും യുദ്ധത്തിലേക്കോ?

യു.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തിയപ്പോൾ അമേരിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈനയും പെട്ടെന്ന് തീരുവ ചുമത്തി തിരിച്ചടിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം ശക്തമായിരിക്കുന്നു. ഇത് സ്വർണ വിലകുതിക്കാനുള്ള കാരണമായി.

മാരത്തൺ തുടരും, സ്വർണം സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് 63,000 കടന്ന് കുതിപ്പ് തുടരുന്നു

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?

ഇന്നത്തെ വിലക്കയറ്റം പരിശോധിച്ചാൽ ഒരു പവൻ ആഭരണത്തിന് 65,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. അതായത്  പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 68,447 രൂപ വേണം. ഒരു ​ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,600 രൂപ കൊടുക്കണം. പണിക്കൂലിയിൽ വ്യത്യാസം വരുമ്പോൾ ഈ വിലയിൽ നേരിയ മാറ്റം വന്നേക്കാം. എങ്കിലും സ്വർണത്തേക്കാൾ വില ആഭരണത്തിന് നൽകേണ്ടി വരും. 

സ്വർണത്തിൻ്റെ കുതിപ്പ്...

സ്വർണം വാങ്ങാൻ സാധിച്ചില്ലെങ്കിലും ഈ വിലക്കയറ്റം സ്വർണ നിക്ഷേപങ്ങൾക്ക് അനുകൂലമാണ്. അതിലൂടെ വമ്പൻ ലാഭം ഉറപ്പാക്കാനും സാധിക്കും. ഭാവിയിലേക്ക് ആഭരണം വാങ്ങാനും സ്വർണ നിക്ഷേപങ്ങൾ ഒരു മുതൽകൂട്ടാവും. 

2024ൽ സ്വർണത്തിൻ്റെ വില പരിശോധിച്ചാൽ ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് 2025ൽ എത്തിയപ്പോൾ പ്രകടമാവുന്നത്. 2024 ഫെബ്രുവരി 5ന് ഒരു പവൻ സ്വർണ വില 46360 രൂപയായിരുന്നു. അതായത് കൃത്യം ഒരു വർഷം കൊണ്ട് 16,880 രൂപയാണ് ഉയർന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X