ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന വിലയിലേക്ക് സ്വർണം കുതിക്കുന്നു. സാധാരണക്കാരൻ്റെ നെഞ്ച് തകർക്കുന്ന വിലക്കയറ്റമാണ് ഇന്ന് സംഭവിച്ചത്. പവന് ഒറ്റയടിക്ക് 960 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നത്തെ വിലക്കയറ്റത്തോടെ സ്വർണം 61,000നു മുകളിലേക്ക് ഉയർന്നു. ബജറ്റിനു മുന്നേ ഇന്ന് വില ഉയർന്നതോടെ ആശങ്കകൾ വർദ്ധിക്കുന്നു. ഇതോടെ വിവാഹാഘോഷങ്ങൾക്ക് ആഭരണം വാങ്ങുന്നവർക്ക് സ്വർണ വില കനത്ത വെല്ലുവിളിയാവും. മൂന്ന് ദിവസം കൊണ്ട് 1760 രൂപയാണ് പവന് ഉയർന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 120 രൂപ വർദ്ധിച്ച് 7730 രൂപയായി. പവന് 960 രൂപ വർദ്ധിച്ച് 61,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 77,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8433 രൂപയും പവന് 67,464 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6325 രൂപയും പവന് 50,600 രൂപയുമാണ്.
രാജ്യാന്തര വിലയും റെക്കോർഡിൽ
രാജ്യാന്തര സ്വർണവിലയും റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് രാജ്യാന്തര വില സർവകാല റെക്കോർഡായ 2,799.09 ഡോളർ വരെയെത്തി. സ്പോട്ട് വില 2796 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതായത് ഉടൻ തന്നെ 2800 ഡോളർ ഭേദിക്കും.
മെക്സിക്കോ, ചൈന, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്താനുള്ള ഡൊണാൾഡ് ട്രംപിൻ്റെ നീക്കം ഇന്നും സ്വർണത്തെ ശക്തമാക്കുന്നു. ഒരു പക്ഷേ യു.എസ് കേന്ദ്ര ബാങ് പലിശ നിരക്ക് കുറച്ചാൽ അതും സ്വർണത്തിന് അനുകൂലമാവും.

ബജറ്റിൽ സ്വർണത്തിന് എന്തു സംഭവിക്കും?
രാജ്യാന്തര വിപണിയിലെ കാറ്റ് കേരളത്തിലും ശക്തമായി അടിക്കുന്നു. ഇന്ന് ബജറ്റിനു മുന്നേ വമ്പൻ കുതിപ്പാണ് നടന്നത്. നാളെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ്റെ ബജറ്റ് അവതരണത്തിൽ സ്വർണത്തിന് ഇളവ് ലഭിക്കുമോ? നാളെ വില ഇടിയാനുള്ള സാധ്യതയുണ്ടോ? നാളത്തെ ബജറ്റ് അവതരണത്തോടെ ഗ്രാം വില 8,000 ഭേദിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. അതായത് പവൻ വില 64,000 രൂപ കടക്കും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 66,936 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,367 രൂപ കൊടുക്കണം. ഇന്നത്തെ വിലയും പണിക്കൂലിയിലെ മാറ്റങ്ങളും കണക്കാക്കിയാൽ ഈ തുകയിൽ നേരിയ വ്യത്യാസം വന്നേക്കാം. അതിനാൽ എല്ലാ ജ്വല്ലറിയിലും ഇതേ വിലയിൽ ആഭരണം കിട്ടില്ല.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? നിക്ഷേപമാണോ കൂടുതൽ ഉചിതം?
സ്വർണ വില എക്കാലത്തേയും റെക്കോർഡ് വിലയിൽ. ഇന്നത്തെ വില അൽപം പേടിപ്പെടുത്തുന്നു. സ്വർണം ആദ്യമായി 61,000 ഭേദിച്ചിരിക്കുന്നു. ആശ്വാസമായിരുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് 50,000 രൂപ കടന്നു. ഇനി സ്വർണാഭരണങ്ങൾ വാങ്ങുന്നത് അത്ര എളുപ്പമല്ല.
ഇപ്പോഴത്തെ വില കുതിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതാവും കൂടുതൽ ഉചിതം. വരും ദിവസങ്ങളിലും വില കുതിച്ചാൽ സ്വർണ നിക്ഷേപങ്ങൾ വളരും. ഇതിലൂടെ നിങ്ങൾക്ക് ഭാവിയിൽ സ്വർണം വാരിക്കൂട്ടാം. അതിനാൽ വില ഉയരുന്നതോടെ നിക്ഷേപകരുടെ ലാഭവും വർദ്ധിക്കുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
