2024 അവസാനിക്കുന്നു. 2024നോട് വിടപറയുമ്പോൾ ഇന്ന് സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്നത്തെ വിലക്കുറവ് ഏറെ ആശ്വാസകരമാണ്. ആഭരണപ്രേമികൾക്കും വിവാഹ ആഘോഷങ്ങൾക്ക് ഒരുങ്ങുന്നവർക്കും ഇന്നത്തെ വിലയിൽ ധൈര്യമായി ആഭരണം എടുക്കാം. വില കുറഞ്ഞതോടെ സ്വർണം 56000ലേക്ക് വീണു. ഇന്നലെ 120 രൂപ പവന് വർദ്ധിച്ചിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 7110 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 56,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,110 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7756 രൂപയും പവന് 62,048 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5818 രൂപയും പവന് 46,544 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്ന് സ്വർണ വില കുറഞ്ഞു. സ്വാഭാവികമായും ആഭരണത്തിന്റെ വിലയിലും കുറവുണ്ട്. 3% ജി.എസ്.ടി, പണിക്കൂലി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,565 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,740 രൂപ കൊടുക്കണം. പണിക്കൂലി മാറുന്നതിനനുസരിച്ച് ഓരോ ജ്വല്ലറികളിലും ഈ വിലയിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.
രാജ്യാന്തര വിലയിലെ ചലനങ്ങൾ കേരളത്തിലെ സ്വർണത്തെ ശക്തമായി ബാധിക്കുന്നു. ഇസ്രയേൽ-ഹമാസ് സംഘർഷം, റഷ്യ-യുക്രെയ്ൻ യുദ്ധം എന്നിവ സ്വർണ വിലക്ക് ആശ്വാസമായി മാറി. കണക്ക് പരിശോധിച്ചാൽ ഓഹരി വിപണിയേക്കാൾ വമ്പൻ നേട്ടമാണ് സ്വർണത്തിലൂടെ ലഭിച്ചത്. 2025ലും ഇതേ കുതിപ്പ് സ്വർണ വിലയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഈ വർഷത്തെ അവസാന ദിവസം തന്നെ ബുക്ക് ചെയ്തോളൂ...
2024 അവസാനിക്കുന്നു. പുതുവർഷത്തിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ന് കേരളത്തിലെ സ്വർണ വില ഇടിഞ്ഞു. ഇന്ന് വീണ്ടും 56000ലേക്ക് വില ഇടിഞ്ഞു. അതിനാൽ വേഗം തന്നെ ആഭരണം ബുക്ക് ചെയ്തോളൂ... വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്നത്തെ വിലക്കുറവ് ഏറെ ആശ്വാസകരമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications