സ്വർണ വില കത്തിക്കയറുന്നു. തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വില കുറഞ്ഞില്ല. ഇന്നത്തെ വിലക്കയറ്റത്തിലൂടെ സ്വർണം പവന് 58000 കടന്നു. ഈ വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിക്കും. മാത്രമല്ല വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാണ്. ഇന്ന് പവന് 640 രൂപയാണ് വീണ്ടും വർദ്ധിച്ചത്. അതായത് മൂന്ന് ദിവസം കൊണ്ട് 1360 രൂപയാണ് പവന് വർദ്ധിച്ചത്. ഈ വിലക്കയറ്റം ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇനിയും വില ഉയർന്നാൽ 60,000 ഭേദിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 80 രൂപ വർദ്ധിച്ച് 7285 രൂപയായി. പവന് 640 രൂപ വർദ്ധിച്ച് 58,280 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7947 രൂപയും പവന് 63,576 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5961 രൂപയും പവന് 47,688 രൂപയുമാണ്.

വിലക്കയറ്റത്തിന് കാരണം...
സിറിയയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഒപ്പം ചൈനയുടെ സ്വർണം വാങ്ങലും കേരളത്തിലെ സ്വർണ വിലയെയും കാര്യമായി സ്വാധീനിക്കുന്നുണ്ട. അതെല്ലാമാണ് പ്രധാനമായും സ്വർണ വില ഉയരാൻ കാരണമാവുന്നത്.
മാത്രമല്ല യു.എസ് പലിശ നിരക്ക് കുറയുമെന്ന വാർത്തയും സ്വർണ വിലയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്.
വില 60,000 കടക്കുമോ?
ഈ ആഴ്ചയിലെ മൂന്നാമത്തെ ദിവസമാസ ഇന്നും വില മുന്നോട്ട് ഉയരുന്നു. ഇനിയും വില ഉയരുമോ? ഈ വിലയിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? നാളെയും ശക്തമായ വിലക്കയറ്റം വന്നാൽ സ്വർണ വില 59,000 തൊടും. ഇത് സാധാരണക്കാർക്ക് ഒട്ടും സ്വീകാര്യമായ വിലക്കയറ്റമല്ല. വില ഇനിയും ഉയരുന്നതോടെ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിലും കുറവു വന്നേക്കാം.
ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാം. ഇനിയും വരും ദിവസങ്ങളിൽ വില ഉയർന്നേക്കാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
