രണ്ട് ദിവസത്തെ തളർച്ചക്കു ശേഷം സ്വർണ വില ഇന്ന് കുതിച്ചുയർന്നു. ഇന്നത്തെ വിലക്കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളേയും നിരാശരാക്കുന്നു. ഇന്ന് പവന് 680 രൂപ ഉയർന്നു. രണ്ട് ദിവസം കൊണ്ട് 360 രൂപയായിരുന്നു പവന് കുറഞ്ഞത്. എന്നാൽ ഇന്ന് അതിലും കൂടുതൽ വില ഉയർന്നു. സ്വർണത്തിന്റെ കുതിപ്പ് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ്. ഇന്ന് റെക്കോർഡ് വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 7595 രൂപയായി. പവന് 680 രൂപ വർദ്ധിച്ച് 60,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 75,950 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8285 രൂപയും പവന് 66,280 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6214 രൂപയും പവന് 49,712 രൂപയുമാണ്.
രാജ്യാന്തര വിപണി സ്പോട്ട് സ്വർണ വില 2,762 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇന്നലെ നടന്ന വ്യാപാരത്തെ അപേക്ഷിച്ച് ഇന്ന് സ്വർണ വില ഉയർന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രണ്ട് ദിവസമായി ഡോളർ ശക്തമായിരുന്നു. എന്നാൽ ഇന്ന് ഡോളർ ഇൻഡക്സിൽ നേരിയ ഇടിവുണ്ടായി. ഇത് സ്വർണത്തിന് അനുകൂലമായി മാറി.

യു.എസ് സാമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളാണ് രാജ്യാന്തര വിപണിയില്‍ സ്വർണ വില കുറയാനും കൂടാനും കാരണമാവുന്നത്. നിലവിലെ വിലക്കയറ്റത്തിന് കാരണം യുഎസ് താരിഫുകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ്. താരിഫുകൾ ചുമത്തുന്നതോടെ സ്വർണ വില ശക്തമായി ഇനിയും കുതിക്കും. ഇത് സ്വർണം വാങ്ങുന്നവരേക്കാൾ സ്വർണം വിൽക്കുന്നവർക്ക് ഗുണകരമാവാൻ സാധ്യതയുണ്ട്. അതിനാൽ വരും ദിവസങ്ങളിലും സ്വർണ വില ഉയർന്നേക്കാമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടത്.
2024 ജനുവരി 29ന് സ്വർണം പവന് 46240 രൂപയായിരുന്നു വില. ഇന്നത്തെ വില പരിശോധിച്ചാൽ ഒരു വർഷം കൊണ്ട് സ്വർണം പവന് 14,520 രൂപയാണ് വർദ്ധിച്ചത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയുടെ കൂടെ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,850 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,030 രൂപ കൊടുക്കണം. എല്ലാ ജ്വല്ലറികളിലും ഇതേ വില വരില്ല, പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ ആഭരണത്തിൻ്റെ വിലയും വ്യത്യാസപ്പെടും. സ്വർണ വില വർദ്ധിക്കുമ്പോൾ സ്വർണാഭരണങ്ങളുടെയും വില ഉയരുന്നു.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
സ്വർണ വില കുതിച്ചുയരുന്നു. രണ്ട് ദിവസമായി ശാന്തത ഉണ്ടായിരുന്നെങ്കിലും ഇന്നും പവന് 680 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇന്നത്തെ വില കുതിപ്പ് നിരാശ വർദ്ധിപ്പിക്കുന്നു. 22 കാരറ്റ് സ്വർണാഭരണം വാങ്ങുന്നത് പ്രയാസകരമാണെങ്കിൽ അതിനു പകരം 18 കാരറ്റ് സ്വർണഭരണങ്ങൾ വാങ്ങുന്നതാവും ഉചിതം. താരതമ്യേന വില കുറഞ്ഞ 18 കാരറ്റ് ആഭരണങ്ങൾക്ക് ഇന്ന് വിപണിയിൽ കൂടുതൽ ഡിമാൻഡുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ആവശ്യക്കാർ വർദ്ധിക്കുന്നു.
സ്വർണം വാങ്ങുന്നവർക്ക് സ്വർണ വില പ്രതിസന്ധി നിറക്കുന്നുണ്ടെങ്കിലും സ്വർണം വിൽക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. സ്വർണം വിൽക്കാൻ പ്ലാനുള്ളവർക്കും സ്വർണ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ വിലക്കയറ്റം നേരിയ പ്രതീക്ഷ നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications