സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. പൊന്നിന് പവന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് വില കുറഞ്ഞെങ്കിലും ആശ്വാസകരമായ വാർത്തയൊന്നും ഇല്ല. സാധാരണക്കാർക്ക് ഇന്നത്തെ വിലയിലും ആഭരണം വാങ്ങാൻ പ്രയാസകരമാണ്. രാജ്യാന്തരക്കാറ്റ് ആഭ്യന്തര വിപണിയെെ ആടിയുലക്കുന്നു. ഇന്നലെ പ്രണയ ദിനത്തിലും സ്വർണം ശക്തിയാർജ്ജിച്ചിരുന്നു.
ഈ റെക്കോർഡ് സ്വർണ വിലയിൽ ശ്വാസം മുട്ടി കേരളത്തിലെ നിരവധി വധൂ-വരൻമാരുണ്ട്. ഇന്ന് വില ഇടിഞ്ഞത് വിവാഹാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് ആശ്വാസകരമാവും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് 7890 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 63,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 78,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8607 രൂപയും പവന് 68,856 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6456 രൂപയും പവന് 51,648 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,882 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലയിടിവാണ് ആഭ്യന്തര വിപണിയെയും തളർത്തിയത്.
സ്വർണ നിക്ഷേപങ്ങളാണോ ഇന്നും വില്ലൻ?
രാജ്യാന്തരവിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ റെക്കോർഡ് മുന്നേറ്റമായിരുന്നു. ഇതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ നിന്ന് അമിതമായി ലാഭം പിൻവലിക്കാൻ തുടങ്ങിയതാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. മാത്രമല്ല രൂപയുടെ മൂല്യം മെച്ചപ്പെട്ടതിനാൽ ഇറക്കുമതിച്ചെലവ് താഴ്ന്നിരുന്നു. ഇതും കേരളത്തിൽ സ്വർണ വില കുറയാൻ കാരണമായി.
എന്നാൽ ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമ്പോഴും സ്വർണത്തെ സുരക്ഷിത നിക്ഷേപമായിട്ടാണ് കാണുന്നത്. അതിനാലാണ് സ്വർണത്തിൻ്റെ ഡിമാൻഡ് ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല ആർ.ബി.ഐ അടക്കം ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് വീണ്ടും സ്വർണ വിലയെ സ്വാധീനിക്കും.

ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
സ്വർണത്തിന് വില കുറഞ്ഞതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപയാവം? സാധാരണയായി സ്വർണത്തിൻ്റെ ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാലാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇവിടെ പണിക്കൂലിയിലെ മാറ്റമാണ് ആഭരണത്തിൻ്റെ വിലയിൽ മാറ്റം വരാൻ കാരണം.
5 ശതമാനം മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി. ഓരോ ആഭരണത്തിൻ്റെയും പണിക്കൂലി വ്യത്യാപ്പെടുമ്പോൾ ഈ വിലയിലും മാറ്റം വരും. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണത്തിന് ഏകദേശം 68,319 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 8,540 രൂപ കൊടുക്കണം.
വിവാഹത്തിന് നേരത്തെ ബുക്ക് ചെയ്യുന്നില്ലേ..?
ഇന്ന് സ്വർണ വില ഇടിഞ്ഞത് ആശ്വാസകരമല്ലെങ്കിലും വിവാഹത്തിന് ഒരുങ്ങുന്നവർക്ക് ഇന്നത്തെ വിലക്കുറവ് സന്തോഷ വാർത്തയാണ്. ഇന്നത്തെ വിലയിൽ തന്നെ മുൻകൂട്ടി ബുക്ക് ചെയ്താൽ വിലയിൽ ചെറിയ ആശ്വാസമുണ്ടാവും.
ആഭരണത്തേക്കാൾ ഉചിതം നിക്ഷേപങ്ങളാണോ?
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. ഇന്ന് വില കുറഞ്ഞെങ്കിലും നിക്ഷേപങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. സ്വർണ വില കുതിക്കുമ്പോൾ അതിനെ ചെറുക്കാൻ സ്വർണ നിക്ഷേപങ്ങളാണ് ഉചിതം. നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എടുത്താൽ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications