ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം. ഇന്ന് സ്വർണ വിലയിൽ കനത്ത ഇടിവ്. രണ്ടു ദിവസത്തെ തുടർച്ചയായ കുതിപ്പിന് ശേഷമാണ് ഇന്നത്തെ ഇടിവ് രേഖപ്പെടുത്തിയത്. കേരളത്തിലും രാജ്യാന്തര വിലയിലും തളർച്ച. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ വില വീണ്ടും 73,000ലേക്ക് പതിച്ചു ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ? ഇന്നത്തെ വില കുറഞ്ഞതോടെ ആശ്വാസമുണ്ടെങ്കിലും വില ഇപ്പോഴും 73,000ൽ തുടരുന്നത് പേടിയുണ്ടാക്കുന്നുണ്ട്. പ്രവചനങ്ങൾക്ക് അതീതമായി കുത്തനെ ഇടിവുണ്ടായാൽ അത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് സന്തോഷ വാർത്തയാകും.
തുടർച്ചയായ രണ്ട് ദിവസം കൊണ്ട് പവന് 520 രൂപയും ഗ്രാമിന് 65 രൂപയും ഉയർന്നിരുന്നു. കഴിഞ്ഞ സെഷനുകളിൽ രണ്ടു ദിവസങ്ങളിലായി വില ഉയരുകയും, പിന്നീട് രണ്ട് ദിവസങ്ങളിലായി വില ഇടിയുകയും ചെയ്തു. ഈ ട്രെൻഡ് തുടർന്നാൽ നാളെയും വില ഇടിഞ്ഞേക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 9210 രൂപയായി. പവന് 440 രൂപ ഇടിഞ്ഞ് 73,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,048 രൂപയും പവന് 80,384 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7536 രൂപയും പവന് 60,288 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില വമ്പൻ തകർച്ചയിൽ. സ്പോട്ട് സ്വർണ വില ഔൺസിന് 3,353.84 ഡോളറിലെത്തി. ഇന്നലെ ഡോളർ ശക്തിയാർജ്ജിച്ചെങ്കിലും കേരളത്തിൽ വില ഇടിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് രാജ്യാന്തര വില തുടർച്ചയായി ഇടിഞ്ഞതോടെ കേരളത്തിലും വില ദുർബലമായി.

ഇന്ന് കുത്തനെ ഇടിയുന്നു...
ഇസ്രായേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ശ്രമിച്ചതോടെ ഇന്ന് സ്വർണവില കുറഞ്ഞ്. ഇതോടെ സ്വർണത്തിൻറെ സുരക്ഷിത നിക്ഷേപം എന്ന പെരുമ താൽക്കാലികമായി അവസാനിച്ചു. യുദ്ധം പോലുള്ള സംഘർഷ സാഹചര്യങ്ങളിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ആളുകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ നിലവിലെ യുദ്ധസാഹചര്യം അവസാനിക്കുന്നു എന്ന കാരണമാണ് ഇപ്പോഴത്തെ വില കുറയാൻ വഴിയൊരുക്കിയത് .
യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇത്തവണയും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കും എന്ന് ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ പണപ്പെരുപ്പ സാധ്യത ഉയർന്നേക്കാം എന്നും റിപ്പോർട്ടുകൾ വന്നു. ഇതും സ്വർണത്തിന് തിരിച്ചടിയായി. കാരണം പണപ്പെരുപ്പം ഉയർന്നാൽ പലിശ നിരക്ക് കുറയാൻ സാധ്യതയില്ല, അത് സ്വർണത്തിൻറെ ഡിമാന്റിനെ തകർക്കും..
ഇന്ന് സ്വർണാഭരണം വാങ്ങാൻ ഒരു പവന് എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,738 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,013 രൂപയും കൊടുക്കേണ്ടി വരും. ഇവിടെ 5% എന്ന മിനിമം പണിക്കുയാണ് കണക്കാക്കിയത്. എന്നാൽ അതിലും ഉയർന്ന പണിക്കൂലി ഈടാക്കുമ്പോൾ സ്വർണാഭരണ വില 80,000 രൂപ കടക്കും.
ഇന്ന് സ്വർണം വാങ്ങുന്നോ?
സ്വർണവില ഇടിഞ്ഞതോടെ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കും ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ സ്വർണവില നിലവിൽ അസ്ഥിരമായി തുടരുന്നതിനാൽ നാളെ വില കുതിക്കാനും സാധ്യത ഉണ്ട്. സ്വർണ നിക്ഷേപങ്ങളെ പരിഗണിക്കുന്നതും നല്ലതാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications