കുതിപ്പിനു ശേഷം കിതക്കുന്നു. സ്വർണ വിലയിൽ ഇന്ന് തകർച്ച. തുടർച്ചയായ മൂന്ന് ദിവസത്തിനു ശേഷം കേളത്തിലെ സ്വർണ വില കുറഞ്ഞു. ജനുവരിയിലെ കുതിപ്പ് അൽപം നിരാശയുണ്ടാക്കിയെങ്കിലും ഇന്നത്തെ വിലക്കുറവ് ചെറിയൊരു ആശ്വാസം നൽകുന്നു. ഇന്ന് പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം വീണ്ടും 57000ലേക്ക് വീണു. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് 2025ലെ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 7215 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 57,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,150 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7871 രൂപയും പവന് 62,968 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5903 രൂപയും പവന് 47,224 രൂപയുമാണ്.
ഇന്നലെ പവന് 640 രൂപയായിരുന്നു ഒറ്റയടിക്ക് ഉയർന്നത്. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് പവന് 1200 രൂപയും ഗ്രാമിന് 150 രൂപയുമാണ് വർദ്ധിച്ചത്. അതിനാൽ ഇന്നത്തെ വിലക്കുറവ് നേരിയ ഇടിവാണ്. വരും ദിവസങ്ങളിലും വില ഇടിഞ്ഞാൽ സാധാരണക്കാർക്ക് കൂടുതൽ പ്രതീക്ഷ നൽകും.

സ്വർണ വിലയിൽ ഇനിയെന്തെല്ലാം മാറ്റം പ്രതീക്ഷിക്കാം?
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണത്തിൻ്റെ ഈ ചാഞ്ചാട്ടത്തിനു കാരണം. ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുന്നത് അൽപം പ്രായാസകരമായി. കാരണം രാജ്യാന്തര വിപണിയിൽ ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. ഇത് ഡിമാൻഡിനെ ബാധിക്കുകയും വില താഴേക്ക് കുതിക്കുന്നതിനും കാരണമായി.
2025ൽ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഇളവ് നൽകില്ലെന്ന് വ്യക്തിമാക്കിയതോടെ ഡോളർ കൂടുതൽ ശക്തിയാർജ്ജിച്ചു. മാത്രമല്ല യു.എസ് ഓഹരി വിപണികളുടെ വളർച്ചയും സ്വർണ വിലക്ക് പ്രതികൂലമായി ബാധിച്ചു.
യു.എസ് പ്രസിഡൻ്റായി ഡൊണാൾഡ് ഡ്രംപ് അധികാരത്തിൽ എത്തുന്നതോടെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഡോളർ കൂടുതൽ ശക്തമാവാനും സ്വർണ വില ഇടിയാനും കാരണമായേക്കാം.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയിൽ ഒരു പവൻ ആഭരണത്തിന് എത്ര രൂപ വേണ്ടി വരും? പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (54.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 62,480 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,810 രൂപ കൊടുക്കണം. ഏകദേശം 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. ഓരോ ആഭരണത്തിന്റെയും പണിക്കൂലി വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഈ വിലയിൽ നേരിയ വ്യത്യാസം വരും.
ഇന്ന് വേഗം അഡ്വാൻസ് ബുക്ക് ചെയ്യാം....
ഇന്ന് സ്വർണം വാങ്ങുന്നവരുണ്ടോ? വേഗം തന്നെ ബുക്ക് ചെയ്തോളൂ... ഇന്നത്തെ കുറഞ്ഞ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാം. വിവാഹ ആഘോഷങ്ങളും മറ്റു ആവശ്യങ്ങളും ഉള്ളവർക്ക് ഈ വിലയിടിവ് ആശ്വാസകരമാണ്. വേഗം തന്നെ ബുക്ക് ചെയ്തോളൂ.. ഇന്നത്തെ ട്രെൻഡ് തുടർന്നാൽ വില വീണ്ടും ഡിസംബറിലെ അതേ വിലയിലേക്ക് വീഴും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications