സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 640 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ മാറ്റമില്ലായ്മ ആളുകളെ ആശങ്കപ്പെടുത്തുന്നു, ഒപ്പം നേരിയ പ്രതീക്ഷയും. സാധാരണയായി വിലയിൽ മാറ്റമില്ലാതെ തുടർന്നാൽ തൊട്ടടുത്ത ദിവസം വില കുറയാൻ സാധ്യതയുണ്ട്. ഈ ട്രെൻഡ് നാളെയും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ സ്വർണ വില 58,000 കടന്നിരുന്നു. നാളെ വില കുറഞ്ഞാൽ വീണ്ടും 57,000ലേക്ക് സ്വർണ എത്തുമോ?
ഇന്നത്തെ വില
ഇന്നും ഒരു ഗ്രാമിന് 7285 രൂപയും പവന് 58,280 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,850 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7947 രൂപയും പവന് 63,576 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5961 രൂപയും പവന് 47,688 രൂപയുമാണ്. ഡിസംബറിൽ മൂന്നാമത്തെ വട്ടമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വ്യാപാരം നടക്കുന്നത്.

സ്വർണ വില ഇനിയും കയറുമോ?
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്. ചൈന സ്വർണം വാങ്ങാൻ വീണ്ടും തുടങ്ങിയതും സിറിയൻ ആഭ്യന്തര പ്രശ്നങ്ങൾ വലുതാവുന്നതുമെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നു.
സ്വർണ വിലയ്ക്ക് അനുകൂല സമയമായതിനാൽ രാജ്യാന്തര വില 2,750-2,800 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.
വില ഉയരുന്നു, സ്വർണം വാങ്ങുന്നുണ്ടോ?
സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇത് വില കുറയാനുള്ള സാഹചര്യമാണോ? നിങ്ങൾക്ക് ഇതേ വിലയിൽ ആഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യാം. വിവാഹ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങുന്നവർക്കും ഇത് നല്ല സമയമാവാം. സ്വർണ വില പ്രവചനാതീതമാവുന്നു. വിലക്കയറ്റവും ഇറക്കവും അപ്രതീക്ഷിതമാവുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
