കേരളത്തിലെ സ്വർണ വില അത്ഭുതപ്പെടുത്തുന്നു. സ്വർണ വില ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. ഡിസംബർ 14 ശനിയാഴ്ച ഒറ്റയടിയ്ക്ക് പവന് 720 രൂപയായിരുന്നു കുറഞ്ഞത്. ഇതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഡിസംബറിൽ ഇത് നാലാമത്തെ തവണയാണ് മാറ്റമില്ലാതെ സ്വർണ വില വ്യാപാരം നടത്തുന്നത്. ഇത് ഡിസംബറിലെ ട്രെൻഡായി കണക്കാക്കാം. വില ഇപ്പോൾ 57000ൽ തന്നെയാണ് നിൽക്കുന്നത്. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസകരമായ വാർത്തയാണ്. വിവാഹ ആവശ്യങ്ങൾക്കും ബെസ്റ്റ് ടൈം ഇതാണ്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 7140 രൂപയും പവന് 57,120 രൂപയുമാണ്. ശനിയാഴ്ച വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 71,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7789 രൂപയും പവന് 62,312 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5842 രൂപയും പവന് 46,736 രൂപയുമാണ്. രസകരമായ കാര്യമെന്തെന്നാൽ ഇതേ വിലയിലായിരുന്നു ഡിസംബർ 5നും വ്യാപാരം നടന്നത് എന്നതാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ വിലയിലും മാറ്റമില്ലാത്തതിനാൽ ശനിയാഴ്ച വാങ്ങിയ അതേ വിലയിൽ തന്നെ ഇന്നും ആഭരണം വാങ്ങാൻ സാധിക്കും. അതായത് ഇന്നും കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,830 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7729 രൂപ കൊടുക്കണം.
ഇത് 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈടാക്കുന്ന തുകയാണ്. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്.
സ്വർണ വില ഇനിയും കുറയുമോ..?
രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ സ്വർണ വിലയെ നിശബ്ദമാക്കിയിരിക്കുന്നു. ഇന്നും മാറ്റമില്ലാത്തതിനു കാരണം അമിതമായ സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമെടുപ്പ് കാരണമാണോ. അതോ സിറിയയിലെ സംഘർഷങ്ങൾ മൂലമാണോ?.
യു.എസിലെ പണനയ യോഗം നാളെയാണ് ആരംഭിക്കുന്നത്. ഡിസംബർ 18ന് പണനയം പ്രഖ്യാപിക്കും. ഇത്തവണയും 0.25% കുറയുമെന്നാണ് കരുതുന്നത്. എന്നാൽ ഇത് സ്വർണ വില ഉയരണമെന്ന് നിർബന്ധമില്ല. 2025ലെ പലിശ നയം എന്തായിരിക്കും എന്നതാണ് സ്വർണ വിലയെ സ്വാധിനിക്കുന്ന ഒരു ഘടകം.
രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധികൾ കുറയുകയും, ശക്തമായ വിദേശ നയങ്ങൾ ട്രംപ് സ്വീകരിക്കാതിരുന്നാലും സ്വർണ വില കുറയാനിടയാവും.
വിലയിൽ മാറ്റമില്ലെങ്കിലും ആശ്വാസമുണ്ട്.....
സ്വർണ വില മാറ്റമില്ലാതെ ഇന്നും 57,120ൽ നിൽക്കുന്നു. ഇതാണ് ബെസ്റ്റ് ടൈം. വിവാഹ ആവശ്യങ്ങൾക്ക് ഇന്നത്തെ വിലയിൽ തന്നെ സ്വർണാഭരണം വാങ്ങാൻ ഇന്ന് അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. നാളെ വില കുത്തനെ കയറിയാൽ സ്വർണം കൈ വിട്ടു പോയേക്കാം. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഈ മാറ്റമില്ലാത്ത സ്വർണ വില ആശ്വാസം നൽകുന്നുണ്ട്.
എന്നാൽ നിലവിലെ ട്രെൻഡ് അനുസരിച്ച് ഇന്ന് വിലയിൽ മാറ്റമില്ലാത്തതിനാൽ നാളെ വില നേരിയ തോതിൽ ഉയരാനും സാധ്യത ഏറെയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications