ഇന്നും മാറ്റമില്ല. കേരളത്തിലെ സ്വർണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡിസംബർ 21 ശനിയാഴ്ച വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുനന്ത്. അന്ന് ഒറ്റയടിയ്ക്ക് പവന് 480 രൂപയായിരുന്നു വർദ്ധിച്ചത്. അന്നത്തെ വിലക്കയറ്റം അൽപം വേദനിപ്പിച്ചെങ്കിലും ഇന്നത്തെ മാറ്റമില്ലാത്ത വില ആശ്വാസകരമാവുന്നു. വിവാഹാഘോഷങ്ങൾക്ക് വേഗം തന്നെ പർച്ചേസ് നടത്തിക്കോളൂ.. വിലയിൽ മാറ്റമില്ലാത്തതിനാൽ ഇന്നും പവന് 56,800 രൂപയാണ്.
ഇന്നത്തെ വില
ഇന്നും ഒരു ഗ്രാമിന് 7100 രൂപയും പവന് 56,800 രൂപയുമാണ്. 10 ഗ്രാം സ്വർണത്തിന് ഇന്നും 71,000 രൂപ വേണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7745 രൂപയും പവന് 61,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5809 രൂപയും പവന് 46,472 രൂപയുമാണ്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ വിലയിലും മാറ്റമില്ലാത്തതിനാൽ ശനിയാഴ്ച വാങ്ങിയ അതേ വിലയിൽ തന്നെ ഇന്നും ആഭരണം വാങ്ങാൻ സാധിക്കും. അതായത് ഇന്നും കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,475 രൂപ വേണം.ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7724 രൂപ കൊടുക്കണം. ഇത് 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈടാക്കുന്ന തുകയാണ്.
അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്.
വിലയിൽ മാറ്റമില്ലെങ്കിലും ആശ്വാസമുണ്ട്.....
സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇതാണ് ബെസ്റ്റ് ടൈം. വിവാഹ ആവശ്യങ്ങൾക്ക് സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ വിലയിൽ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. നാളെ വില കുത്തനെ കയറിയാൽ സ്വർണം കൈ വിട്ടു പോയേക്കാം. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഈ മാറ്റമില്ലാത്ത സ്വർണ വില ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നിലവിലെ ട്രെൻഡ് അനുസരിച്ച് ഇന്ന് വിലയിൽ മാറ്റമില്ലാത്തതിനാൽ നാളെ നേരിയ തോതിൽ വലി വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ വിലയിൽ വേഗം ബുക്ക് ചെയ്തോളൂ...
രാജ്യാന്തര വിപണി...
രാജ്യാന്തരവില ഔൺസിന് 2,620-2,625 എന്ന ഡോളറിലാണ് തുടരുന്നത്. ഡോളറിൻ്റെ കുതിപ്പ് എപ്പോഴും ഇന്ത്യയിലെ സ്വർണ വിലയെ പ്രതികൂലമായി ബാധിക്കും. കാരണം ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത്. ഡോളർ കുതിക്കുമ്പോൾ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നത് സ്വർണ വിലക്ക് തിരിച്ചടിയുണ്ടാക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications