റെക്കോർഡ് വിലയുമായി സ്വർണം. ഇന്നും ഇന്നലെ വ്യാപാരം നടന്ന അതേ വിലയിൽ കുതിക്കുന്നു. കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 60,200 രൂപയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണം ശക്തിയാർജ്ജിച്ചു.
ഇന്നത്തെ മാറ്റമില്ലായ്മ വലിയൊരു കുതിപ്പിനുള്ള തയ്യാറെടുപ്പാണോ? ഇന്നലെ ഒറ്റയടിക്ക് 600 രൂപയാണ് പവന് കയറിയത്. ഇതോടെ ആഭരണപ്രേമികൾക്കും വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും വലിയ തിരിച്ചടിയായി. 2025ഓടെ സ്വർണം വെറും സ്വപ്നമായി മാറുമോ? രാജ്യാന്തര വിപണിയും നേരിയ ഇടിവിൽ.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 7525 രൂപയും പവന് 60,200 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 72,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8209 രൂപയും പവന് 65,672 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6157 രൂപയും പവന് 49,256 രൂപയുമാണ്.

കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പവൻ വില 60,000 ഭേദിച്ചത്. ഇന്ന് സ്പോർട്ട് സ്വർണ വില ഔൺസിന് 2,752 ഡോളറിലാണ്. ഇന്നലെയും രാജ്യാന്തര ഇതേ വിലയിലായിരുന്നു. അതായത് കാര്യമായ ചലനങ്ങൾ രാജ്യാന്തര വിപണിയലും ഇല്ല. ഇന്നലെ വില കുതിച്ചതോടെ സ്വർണ നിക്ഷേപങ്ങളിലേക്കും ആളുകൾ വ്യാപകമായി നിക്ഷേപിക്കാനും തുടങ്ങി. എന്നാൽ അമിതമായി ലാഭം എടുക്കാൻ തുടങ്ങിയാൽ സ്വർണം ഇടിയാനും കാരണമാവും.
ട്രംപിൻ്റെ പുതിയ പരിഷ്കാരങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമോ? നിലവിൽ സ്വർണം ശക്തമായെങ്കിലും ഇന്നത്തെ തളർച്ച അപ്രതീക്ഷിതമായിരുന്നു. നിലവിലെ ഇറക്കു മതി തീരുവ ശക്തമാക്കിയതോടെ പുതിയ വ്യാപാര യുദ്ധങ്ങൾക്ക് സാധ്യതയേറെയാണ്. ഇത് സ്വർണ വിലയെ സ്വാധിനിക്കും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണം റെക്കോർഡ് വിലയിൽ. സ്വർണാഭരണങ്ങളുടെ വിലയും കയറി. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 65,161 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,145 രൂപ കൊടുക്കണം. ഓരോ ജ്വല്ലറിയിലും ഈ സ്വർണ വിലയിൽ നേരിയ മാറ്റം വന്നേക്കാം. അത് പണിക്കൂലിയിലെ മാറ്റങ്ങൾ മൂലമായിരിക്കും.
സ്വർണം വെറും സ്വപ്നമാവും
സ്വർണ വില 60,000 കടന്നതോടെ സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി. 60,000 എന്നത് സങ്കൽപ്പങ്ങൾക്കും അപ്പുറത്താണ്. നിലവിൽ 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭാരണം വാങ്ങുന്നത് ഏറെ പ്രയാസകരമാണ്. അതിനാൽ കൂടുതൽ ഉചിതം 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങി കൂട്ടുന്നോ? ഇന്നത്തെ വില മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും സ്വർണം ഇനി താഴെ ഇറങ്ങില്ലെന്ന സൂചനയാണ് വ്യക്തമാക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
