സ്വർണ വില കത്തിക്കയറുന്നു. ഇത് എവിടേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. രാജ്യാന്തര വിപണിയിലെ കാറ്റ് വീശിയതോടെ തുടർച്ചയായ ആറു ദിവസമായി സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ ഉയരുന്നു. ഒക്ടോബർ അവസാന വാരത്തിലെ കുതിപ്പിന് സമാനമായ ഉയർച്ചയാണ് നവംബറിലെ സ്വർണ വിലയിലും പ്രകടമാവുന്നത്. ഇന്ന് പവന് 600 രൂപ വർദ്ധിച്ചു. ആഭരണപ്രേമികളെ ഏറെ നിരാശയിലേക്ക് വീഴ്ത്തുന്ന വിലക്കയറ്റമാണ് ഇന്നും.
ഇന്നത്തെ വില
സ്വർണ വില വീണ്ടും ഉയരുന്നു. സ്വർണം ഗ്രാമിന് 75 രൂപ വർദ്ധിച്ച് 7300 രൂപയായി. പവന് 600 രൂപ വർദ്ധിച്ച് ഇന്ന് 58,400 രൂപയായി. നവംബറിൽ കഴിഞ്ഞ കുറേ ദിവസങ്ങൾക്കു ശേഷം പവന് വീണ്ടും 58000 കടന്നിരിക്കുന്നു. 6 ദിവസമായി സ്വർണം മലക്കം മറയുന്നു. ഇനിയും വർദ്ധിച്ചാൽ നവംബർ അവസാനിക്കുന്നതിനു മുന്നേ 60,000 ഭേദിക്കും.
ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,000 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7964 രൂപയും പവന് 63,712 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5973 രൂപയും പവന് 47,784 രൂപയുമാണ്.
ആഭരണത്തിന് എത്ര രൂപയാവും?
3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നീ ചാർജുകൾ നോക്കിയാൽ ഇന്ന് കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 63,215 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 79,02 രൂപ കൊടുക്കണം. ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാലാണ് ഈ വില ഈടാക്കുന്നത്. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. അതിനാൽ എല്ലാ ജ്വല്ലറികളിലും ഒരു പവൻ ആഭരണത്തിന് ഇതേ വിലയാവുമെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ വിലയിലും ചെറിയ മാറ്റങ്ങൾ വരും.

കുതിച്ചുയർന്ന് സ്വർണം, കാരണം എന്ത്?
ഇനിയും കുതിച്ചാൽ കേരള ചരിത്രത്തിലെ അടുത്ത റെക്കോർഡ് നവംബറിൽ വന്നേക്കാം. ഒക്ടോബർ 31നായിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. രാജ്യാന്തര വിലയിലെ ഉയർച്ചയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ന് ഔൺസിന് 2715.28 ഡോളറാണ്. കനത്ത വർദ്ധനവാണ് ഉണ്ടാവുന്നത്. മാത്രമല്ല സ്വർണ വില ഇത്രയും വർദ്ധിക്കുന്നതിനു പ്രധാന കാരണം റഷ്യ- യുക്രൈൻ യുദ്ധമാണ്. യുദ്ധം നടക്കുമ്പോൾ സ്വാഭാവികമായും സ്വർണ വില ഉയരും.
യു.എസിന്റെ സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം ഉണ്ടെങ്കിലും അടിസ്ഥാന പലിശ നിരക്ക് കുറക്കണമെന്ന് ഫെഡറൽ റിസർവിലെ അംഗങ്ങൾ ശബ്ദമുയർത്തുന്നുണ്ട്. ഇത്തരത്തിൽ പലിശ കുറച്ചാൽ യു.എസ് ഡോളറിന്റെ മൂല്യം വീഴും. ഇത് സ്വർണ നിക്ഷേപങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കാൻ ഇടയാക്കും. ഒപ്പം സ്വർണ വിലയും വർദ്ധിക്കും. എന്നാൽ പലിശ നിരക്ക് കുറക്കാതിരുന്നാൽ സ്വർണ വില ഇനി കൂടുതൽ ഉയരില്ല.
പക്ഷേ നിലവിലെ സ്വർണത്തിന്റെ കുതിപ്പ് നോക്കിയാൽ രാജ്യാന്തര വില ഔൺസിന് 2800 കടന്നാൽ കേരളത്തിൽ ഒരു പവന് 60,000 രൂപ മറികടക്കുമെന്നതിൽ സംശയമില്ല.
ഇന്ന് ബുക്ക് ചെയ്യുന്നത് നല്ലതാണോ?
സ്വർണ വില ഇന്നും ഉയർന്നു. ഇനിയും സ്വർണം ബുക്ക് ചെയ്യാത്തവരുണ്ടോ...? വില കുറയുന്നത് കാത്തിരുന്നാൽ ഒരു പക്ഷേ സമയം കടന്നു പോയേക്കാം. കണക്കുകൾ പ്രകാരം ഇത്തവണ സ്വർണം 60,000 ഭേദിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. അങ്ങനെ ഉയർന്നാൽ സ്വർണാഭരണങ്ങൾ വാങ്ങുന്നത് സാധാരണക്കാരന് വെറും സ്വപ്നമായി മാറും. നിലവിലെ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് വില കയറുന്നത്. വിവാഹ ആവശ്യങ്ങൾ ഉള്ളവർ ഇന്നത്തെ വിലയ്ക്ക് തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications