എന്റെ പൊന്നേ ഇതെങ്ങോട്ടാ ഈ പോക്ക്? സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്നത്തെ വിലക്കയറ്റം വീണ്ടും ദുരിതമാവുന്നു. കേരളത്തെ നിരാശയിലാഴ്ത്തി സ്വർണ വില ഇന്ന് പവന് 160 രൂപ ഉയർന്നു. സാധാരണക്കാർ ഒരു തരി പൊന്നിന് ഇനിയെന്തു ചെയ്യും? 64,000ൽ നിന്ന് 65,0000ലേക്ക് ഇനിയും കുതിച്ചിട്ടില്ല, എന്നാൽ അത് ഏത് നിമിഷവും സംഭവിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 64,360 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,450 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8777 രൂപയും പവന് 70,216 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6582 രൂപയും പവന് 52,656 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,935 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യാന്തര വിപണിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. എന്നിട്ടും ആഭ്യന്തര വിപണി ശക്തമാവുന്നു. സ്വർണ നിക്ഷേപങ്ങളിൽ നിന്നും വ്യാപകമായി ലാഭമെടുപ്പ് നടന്നതിനാലാണ് രാജ്യാന്തര വിപണിക്ക് തളർച്ചയുണ്ടായത്.
2024 ഫെബ്രുവരി 22ന് സ്വർണം പവന് 46000 രൂപയായിരുന്നു. എന്നാൽ ഒരു വർഷം കൊണ്ട് അത് 18,360 രൂപയാണ് ഉയർന്നത്. ഈ വിലക്കയറ്റം സ്വർണത്തിൻ്റെ ഡിമാൻഡും കുത്തനെ ഉയർത്തുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്. എന്നാൽ ഇന്നത്തെ വിലക്കയറ്റം രാജ്യാന്തര വിപണിക്ക് വിരുദ്ധമായാണ് സംഭവിച്ചത്. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളും, ആർ.ബി.ഐ ഉൾപ്പടെയുള്ള ലോകത്തിലെ പല കേന്ദ്ര ബാങ്കുകളും സ്വർണം വ്യാപകമായി വാരിക്കൂട്ടുന്നതും സ്വർണ വിലക്ക് അനുകൂലമാവുന്നു. അതായത് ഇനിയും സ്വർണ വില കൂടാനുള്ള സാധ്യതയാണ് പ്രകടമാവുന്നത്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് 69,660 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,707 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ തുക വരുന്നത്.
സ്വർണത്തിൻ്റെ വില കൂടുമ്പോൾ സ്വർണാഭരണങ്ങളുടെ വിലയും ഉയരുകയാണ്. പണിക്കൂലിയിലെ വ്യത്യാസമാണ് സ്വർണാഭരണങ്ങളുടെ വില ഉയരാനുള്ള പ്രധാന കാരണം. മാത്രമല്ല ജി.എസ്.ടി.യും മറ്റു ചാർജുകളും ഈടാക്കുന്നുമുണ്ട്.
സ്വർണ നിക്ഷേങ്ങൾ
സ്വർണ വില കുതിക്കുന്നത് സാധാരണക്കാർക്ക് പ്രതിസന്ധിയേകുന്നു. നിക്ഷേപപ്പെരുമ വർദ്ധിക്കുന്നതാണ് സ്വർണ വില ഉയരുന്നതിലൂടെയുള്ള ഏക ഗുണം. സ്വർണ നിക്ഷേപങ്ങളിൽ നിന്നും വലിയ സാമ്പത്തിക നേട്ടം കൊയ്യാം. റെക്കോർഡ് വിലയിലേക്ക് സ്വർണ വില കുതിക്കുമ്പോൾ നിക്ഷേപങ്ങളിലെ ലാഭം നേടിയ സന്തോഷത്തിലാണ് ഒരു വിഭാഗം ജനങ്ങൾ. സ്വർണ വില ഉയർന്നാലും നേട്ടം മറ്റൊരു വിധത്തിൽ ഉറപ്പാക്കാം എന്നർത്ഥം.
ഗോൾഡ് ഇ.ടി.എഫ്, സോവറിൻ ഗോൾഡ് ബോണ്ട്, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ നിക്ഷേപങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. സ്വർണം എല്ലാ കാലത്തും സുരക്ഷിതമായ ആസ്തിയാണ്.


Click it and Unblock the Notifications