സ്വർണത്തിന്റെ പോക്ക് എങ്ങോട്ടേക്കാം...? കേരളത്തിൽ തീ പിടിച്ച വിലയാണ് സ്വർണത്തിന്. കൈവിട്ടു പോയെങ്കിലും സ്വർണ വില കൂടുമ്പോൾ പ്രയാസമേറുന്നു. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും അതേ നിരാശയുണ്ടാക്കുന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. സ്വർണത്തിന് വില ഉയരുന്നതോടെ വീണ്ടും നിക്ഷേപകർക്ക് കണ്ണ് മഞ്ഞളിക്കുന്നു. സ്വർണ നിക്ഷേപകർക്ക് ഇത് സന്തോഷ വാർത്തയാണ്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 35 രൂപ വർദ്ധിച്ച് 7980 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 63,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8706 രൂപയും പവന് 69,648 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6529 രൂപയും പവന് 52,232 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,878 ഡോളറിലെത്തി. 2860 ഡോളറിലേക്ക് താഴ്ന്നതിനു ശേഷമാണ് ഇപ്പോൾ 2878ൽ വ്യാപാരം പുരോഗമിക്കുന്നത്.
സുരക്ഷിത നിക്ഷേപം...?
സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കിയാൽ നേട്ടം ഉറപ്പാണ്. നിലവിൽ വില കുതിക്കുന്ന ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് ബുദ്ധിയല്ല. ഇന്നത്തെ വിലയിൽ സ്വർണാഭരണം വാങ്ങിയാൽ 70,000നു അടുത്ത് വില നൽകേണ്ടി വരും. പക്ഷേ സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിലൂടെ സ്വർണം വാങ്ങാം....

വ്യാപാര യുദ്ധ ഭീഷണിയുണ്ടോ?
ആഗോള വ്യാപാരയുദ്ധത്തിനുള്ള എല്ലാ ചേരുവകളും യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തുന്നുണ്ട്. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനു സമാനമായി മറ്റു രാജ്യങ്ങളിലേക്കും ഇറക്കുമതി തീരുവ ചുമത്താനുള്ള സാധ്യതയും വ്യക്തമാവുന്നു. ഇത് വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടുകയും സ്വർണ വില ഇനിയും മുകളിലേക്ക് ഉയരുകയും ചെയ്യും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്ന് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,097 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,637 രൂപ കൊടുക്കണം. ഇതേ തുക എല്ലാ ജ്വല്ലറികളിലും ഒരുപോലെ വില ഈടാക്കില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരാൻ കാരണമാവുന്നു.
സ്വർണം വാങ്ങുന്നതാണോ നിക്ഷേപിക്കുന്നതാണോ നല്ലത്?
സ്വർണ വില കുതിച്ചുയരുന്നു, സ്വർണത്തിന് മാറ്റും വർദ്ധിക്കുന്നു. ഇന്ന് സാധാരണക്കാർക്ക് സ്വർണാഭരണം വാങ്ങുന്നത് അത്രയും എളുപ്പമല്ല, പക്ഷേ അതിലും എളുപ്പത്തിൽ സ്വർണത്തിൽ നിക്ഷേപിച്ചാൽ ഭാവിയിലേക്ക് നേട്ടം പ്രതീക്ഷിക്കാം.
സ്വർണം വാങ്ങുന്നത് ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. ഇന്നും ഡിമാൻഡ് വർദ്ധിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് സ്വർണ വില താങ്ങാനാവുന്നില്ല. വില കുറവുണ്ടായിരുന്ന 18 കാരറ്റ് സ്വർണത്തിന് പോലും 50,000 കടന്നു. ആഗ്രഹത്തിന് സ്വർണം ധരിക്കണമെങ്കിൽ 9 കാരറ്റ് ആഭരണങ്ങൾ വാങ്ങാം. അതിന് ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ച് 9 കാരറ്റ് സ്വർണത്തിൻ്റെ 1 ഗ്രാം സ്വർണത്തിന് 3,039.77 രൂപയാണ്.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു



Click it and Unblock the Notifications