ഇന്നലെ കുറഞ്ഞു ഇന്ന് ഉയർന്നു. സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. ഇന്നലെ കുറഞ്ഞ അതേ വിലയിലാണ് ഇന്ന് വില ഉയർന്നത്. അതായത് ഇന്നലെ വില കുറഞ്ഞെങ്കിലും ഫലത്തിൽ നേട്ടമൊന്നുമില്ല. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ഇത് വലിയ തിരിച്ചടിയായി മാറുന്നു. ഇന്ന് പവന് 80 രൂപ ഉയർന്നു. നിലവിൽ ജനുവരി 13 വ്യാപാരം പുരോഗമിച്ച അതേ വിലയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 7340 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 58,720 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8007 രൂപയും പവന് 64,056 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6006 രൂപയും പവന് 48,048 രൂപയുമാണ്.
ജനുവരി 13 തിങ്കളാഴ്ച ഇതേ വിലയിലാണ് വ്യാപാരം നടന്നത്. നാളെ പവന് 260 രൂപ ഒറ്റയടിക്ക് വില കയറിയാൽ 59000ൽ എത്തും. നിലവിലെ വിലക്കയറ്റം കാണുമ്പോൾ ഇത് വ്യക്തമാവുന്നുണ്ട്.
ആഗോളതലത്തിൽ 'സുരക്ഷിത നിക്ഷേപം' എന്ന സവിശേഷതയാണ് സ്വർണവിലയിൽ കുതിപ്പ് സൃഷ്ടിക്കുന്നത്. ഡോളർ മൂല്യം കുതിക്കുമ്പോഴും സ്വർണ വില വീഴാതിരിക്കുന്നതിന് കാരണം ഇതാണ്.

ഡ്രംപ് വരുന്നതോടെ സ്വർണത്തിന് എന്തു സംഭവിക്കും?
ജനുവരി 20 തിങ്കളാഴ്ച ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നതോടെ അദ്ദേഹത്തിൻ്റെ വ്യാപാര നയങ്ങൾ യു.എസ് സാമ്പത്തിക രംഗത്തേയും ഇന്ത്യയിലെ വ്യാപാരത്തേയും കാര്യമായി ബാധിക്കും. ഇത് സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് വഴിയൊരുക്കും.
രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമായത് കൊണ്ടാണ് ഇന്നലെ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായത്. ഇന്ന് സ്വർണ വില ഔൺസിന് 2,675.34 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ആഭരണം വാങ്ങുവാൻ ഇന്നത്തെ സ്വർണ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ കേരളത്തിൽ നിന്ന് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,550 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 7,990 രൂപ കൊടുക്കണം. ഓരോ ജ്വല്ലറികളിലും ഈ വിലയിൽ വ്യാത്യാസം ഉണ്ടായിരിക്കും. പണിക്കൂലിയിൽ വ്യത്യാസം വരുന്നത് അനുസരിച്ച് ഈ വില മാറും.
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?
സ്വർണ വില കുതിക്കാൻ തുടങ്ങി. ഇന്നലെ ചെറിയൊരു ബ്രെയ്ക്കിന് ശേഷം ഇന്ന് വീണ്ടും വില ഉയർന്നു. ഇന്ന് സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടോ? വരും ദിവസങ്ങളിലും വില ഉയരുമെങ്കിൽ ഇന്നത്തെ വിലയിൽ തന്നെ സ്വർണം വാങ്ങുന്നതാണ് നല്ലത്. ഈ ആഴ്ചയിൽ വില കുതിച്ചാൽ 590000 കടന്ന് മുന്നോട്ട് എത്തു. അത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും കൂടുതലാവും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
