ഇന്ന് വമ്പൻ വിലക്കയറ്റം. വീണ്ടും 59000 കടന്ന് സ്വർണ വില. പൊന്നേ... എങ്ങോട്ടാണീ പോക്ക്. ഇങ്ങനെ പോയാൽ 60000 എന്ന മാന്ത്രിക സംഖ്യയിലേക്ക് അധികം ദൂരമില്ല. ഇന്ന് പവന് 400 രൂപ ഒറ്റയടിക്ക് ഉയർന്നു. ഈ വിലക്കയറ്റം സാധാരണക്കാരെ നടുക്കുന്നു. ജനുവരി 8 മുതൽ വില മുന്നോട്ട് കുതിക്കുകയായിരുന്നു. അതിനിടയിൽ ജനുവരി 14ന് മാത്രമാണ് നേരിയ ഇറക്കം ഉണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ 2025ലെ സ്വർണത്തിന്റെ ട്രെൻഡ് ഏകദേശം വ്യക്തമാവുന്നു. ഇത്തവണ 60,000 ഭേദിക്കും.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 7390 രൂപയായി. പവന് 400 രൂപ വർദ്ധിച്ച് 59,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8062 രൂപയും പവന് 64,496 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6047 രൂപയും പവന് 48,376 രൂപയുമാണ്.
2024 ഒക്ടോബർ 31ന് 59,640 എന്ന വിലയിലേക്ക് സ്വർണ വില ഉയർന്നു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിലയായും രേഖപ്പെടുത്തി. എന്നാൽ ഇന്ന് ജനുവരി 16, 2025ൽ വീണ്ടും 59,000 ഭേദിച്ച് മുന്നോട്ട് കുതിച്ചിരിക്കുകയാണ് സ്വർണ വില. ഒക്ടോബറിലെ ട്രെൻഡ് ഇവിടെ തുടർന്നാൽ ജനുവരിയിൽ വലിയ കുതിപ്പ് പ്രതീക്ഷിക്കാം.

ഇന്നലെയും ഇന്നുമായി 480 രൂപയാണ് പവന് വർദ്ധിച്ചത്. എന്നാൽ ജനുവരി 8 മുതൽ വില കുതിക്കുന്നുണ്ട്. 1372 രൂപയാണ് 7 ദിവസം കൊണ്ട് ഉയർന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്ന് വമ്പൻ കുതിപ്പ്. ഇന്നത്തെ വിലയിൽ ആഭരണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേർന്നാൽ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 63,990 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8040 രൂപ കൊടുക്കണം. എല്ലാ ജ്വല്ലറികളിലും ഇതേ വില വരില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരും. എങ്കിലും ഇന്നത്തെ വിലക്കയറ്റത്തിനൊത്ത് ആഭരണത്തിൻ്റെ വിലയും വർദ്ധിക്കും.
സ്വർണം വെറും സ്വപ്നമാവില്ല...
ഇന്ത്യയിലെ ജനങ്ങൾക്ക് സ്വർണം വെറും സ്വപ്നമായി മാറാനുള്ള സാധ്യതയാണ് ഇന്നത്തെ വിലക്കയറ്റത്തിലൂടെ വ്യക്തമാക്കുന്നത്. സാധാരണക്കാർക്ക് 22 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് വലിയ വില കൊടുക്കേണ്ടി വരും. വരും ദിവസങ്ങളിലും വില ഉയർന്നാൽ ഇത് കൈവിട്ടു പോവും. ഇന്നത്തെ വിലയിലൂടെ ഒരു കാര്യം വ്യക്തമാണ്, ഇനി വില കുറയില്ല.
അതിനാൽ സാധാരണക്കാർക്ക് സ്വർണാഭരണം ധരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ 18 കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നതാവും കൂടുതൽ നല്ലത്. നിലവിൽ വില ഉയരുന്നുണ്ടെങ്കിലും ഇന്നത്തെ വിലയിൽ ബുക്ക് ചെയ്തോളൂ... നിലവിൽ മാർക്കറ്റിൽ 18 കാരറ്റിന്റെ ഡിമാൻഡ് വർദ്ധിക്കുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
